ഗജപോക്കിരി

ആനയ്ക്കൊപ്പം
പോസ്ചെയ്യാന്‍ വയ്യ.
ആനപ്പിണ്ടി
അലര്‍ജിയാണിവിട
FILEFILE


പോരാത്തതിനു,ക്യാമറക്കാരന്‍
ആനയെ ഫോക്കസ്സ് ചെയ്യുന്പോള്‍
ഈ കുഴിയാനയെ കാണാതിരിക്കാനും മതി.
ഇവനുപകരം ഒരു കയ്യൊ ചെവിയൊ മാത്രം
പടത്തില്‍ വരുന്നതുകൊണ്ടു
ഗുണമെന്തിരിക്കുന്നു.

അസ്സലില്‍ മാത്രമല്ല,
പ്രതിഛായയിലും
ഒരുവന്‍ൈെ അജണ്ട
പൂര്‍ണ്ണതയാകേണ്ടയൊ

ആനയ്ക്കൊപ്പം നിന്ന്
ഫോട്ടൊയെടുക്കാന്‍
ഇവനെ വിലക്കുന്ന മറ്റൊരു
ആധിᅤിക കാരണമിതാകുന്നു
ഇവനും ആനയ്ക്കുമിടയില്‍
ചങ്ങലയില്‍ തളയ്ക്കപ്പെട്ട
ഒരു മൂന്നാമന്‍ൈെ അദൃശ്യമായ
മിന്നല്‍സാമിപ്യം
പടത്തിന്‍റെ താളം തെറ്റിച്ചേക്കും.

ഐരാവതം ഇവിടെ ലഹരിയല്ല
ഏങ്കിലും ഇടയാത്ത നാട്ടാനയെയും
പൂസായ പാപ്പാനെയും
ഇപ്പോഴും ഇഷ്ടാണ്.