മഴയൊന്നു തോരട്ടെ, കളിയിനി മതിയാക്കൂപനിപിടിച്ചീടുമീ മഴയില്ക്കളിച്ചാല്കുസൃതികള് തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീഅമ്മയെ ഇനിമേലനുസരിച്ചീടുകകൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാംഅയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-യമ്മയതൊക്കെ പെറുക്കി സൂക്ഷിക്കാംഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നുഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-വീണുകരയാതെ അമ്മതന്‍ ചാരെ-യെത്തിയെന്‍ മടിയില്‍ കിടന്നാല്മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാംകിണറ്റിന് കരയിലേയ്ക്കോടരുതേ ഇനിഓട്ടുതറയൊട്ടു പായല്പ്പടലങ്ങള്വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ!കളിയിതുമതി, നേരമേറെയായിഅച്ഛന് വരുംവഴി കയറിനില്ക്കയാവുംനീ കാത്തിരിക്കുന്ന മധുരപലഹാരങ്ങളുമായ്അച്ഛനെത്തും മുമ്പ് കരയില്‍ കയറുകതലതോര്ത്തി ഈ നാമം ജപിക്കുകമുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞുപെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീഅച്ഛന് കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗംപാഠങ്ങള് ഇനിയും ചൊല്ലിപ്പഠിക്കണംഅക്ഷരങ്ങള് കൂട്ടിയെഴുതിപ്പഠിക്കണംചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാല്അച്ഛനീയമ്മയെ കുറ്റങ്ങള്‍ ചാര്‍ത്തും
നിന്‍റെ പ്രായത്തിലെ എത്ര കുട്ടികള്‍
കളിച്ചു നടപ്പുണ്ട്? നീ തന്നെയോര്‍ക്കുക
വെയിലത്തും മഴയത്തും നേരം കളഞ്ഞാല്‍
തിരുമണ്ടനാവും നീ, വീടിനു ദോഷം
അച്ഛനെപ്പോലെ പഠിക്കണം, പിന്നെ
നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം
കതകാഞ്ഞടിക്കുന്നു കാറ്റു വീശുന്നു
അപകടമുണ്ണീ വീട്ടില്‍ കയറുക
ഓടാനിനി വയ്യാ, ഉണ്ണീ നില്‍ക്കുക
അമ്മ തളര്‍ന്നു, ഹാ! അച്ഛനെത്തിയല്ലോ!
“അച്ഛാ! ഈയമ്മ വെറുതെ മഴയില്‍ തുരത്തുന്നു,
ഉണ്ണിക്കു വാങ്ങിയ പഴംപൊരിയെവിടെ?”