ഗുജറാത്തിലെ സോമനാഥ ക്ഷേത്രം- ഇന്ത്യയിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗുജറാത്തിലെ ജുനാഗഢ് ജില്ലയുടെ തെക്കേ അറ്റത്തുള്ള വിരാവലിലെ തെക്കന്‍ കടല്‍ തീരത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് സോമനാഥ ക്ഷേത്രം
12 ആദി േ ജ്യാതിര്ലിംഗങ്ങളില് ആദ്യത്തേതാണ് ഇതെന്നാണ് വിശ്വാസം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ തന്ത്രപ്രധാനമായ പ്രദേശത്താണ്.
അവിടെ നിന്നും ദക്ഷിണ ധ്രുവത്തിലേക്ക് നേര്വരവരച്ചാല് ഇടയ്ക്ക് സമുദ്രമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. അതായത് ക്ഷേത്രത്തിന്റെ ദൃഷ്ടി നേരെ ദക്ഷിണ ധ്രുവത്തിലേക്കാണ്.
വിരാവലില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെയാണ് സോമനാഥം. പ്രഭാസ് ഖണ്ഡ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
മീന്‍പിടിത്ത പ്രദേശമായ വിരാവലില്‍ പൊതുവേ മത്സ്യഗന്ധമാണ്. എന്നാല്‍ അവിടെ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള പ്രഭാസ് പഠനിലെത്തുമ്പോഴേക്കും ആത്മീയമായ ഒരു പ്രഭാവം അനുഭവപ്പെടുകയായി. ഭക്തിയുടെ ദിവ്യസുഗന്ധം അവിടെ നിറഞ്ഞുനില്ക്കുന്നു.
ഹിരണ്യ, സരസ്വതി, കപില എന്നീ നദികളുടെ സംഗമ ഭൂവാണ് പ്രഭാസ് പഠന്.
ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം നടന്നത് ഇവിടെയാണ്. ദ്വാപര യുഗത്തില്‍ വേടനായി ജന്മം കൊണ്ട് ജരനായി മാറിയ ബാലി ശ്രീക്ഷ്ണന്റെ പെരുവിരലില്‍ അമ്പെയ്ത് വധിച്ചത് ഈ പ്രദേശത്തു വച്ചായിരുന്നു.
അതുകൊണ്ട് ഈ പ്രദേശം ബാല്ക്ക്ക് തീര്‍ത്ഥ് അഥവാ ദേഹോത് സര്‍ഗ എന്നറിയപ്പെടുന്നു. അങ്ങനെ സോംഅനാഥം ശൈവ വൈഷ്ണവ ശക്തികളുടെ സംഗമ ഭൂമിയായും ആരാധിക്കപ്പെടുന്നു. സന്യാസിയായ വല്ലഭാചാര്യയുടെ ഇരിപ്പിടവും ഇവിടെത്തന്നെ.
എല്ലാ ദിവസവും സോമനാഥില്‍ വൈദ്യുതാലങ്കാരമുണ്ടായിരിക്കും. ജെ-യ് സോമനാഥ് എന്ന പേരിലൊരു ശബ്ദ വെളിച്ച പ്രദര്‍ശനം ദിവസവും രാത്രി എട്ടിനും ഒന്‍പതിനും ഇടയ്ക്ക് നടക്കാറുണ്ട്.
സോമനാഥ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും കഥയും കടല്‍ അയവിറക്കുന്നതാണ് പ്രദര്‍ശനത്തിലെ പ്രമേയം. ഇതില്‍ കടലാണ് പ്രധാന കഥാപാത്രം. കടലിന് ശബ്ദം നല്‍കിയത് അന്തരിച്ച നടന് അമരീഷ് പുരിയാണ്.
വിരാവല്‍ സോമ് നാഥിലേക്ക് അഹമ്മദാബാദില്‍ നിന്നും രാജ-്കോട്ട്ജ ുനാഗഡ് വഴി റെയില്‍ മാര്‍ഗവും എത്താവുന്നതാണ്465 കിലോമീറ്ററാണ് ദൂരം.
തൊട്ടടുത്ത വിമാനത്താവളം കേന്ദ്രഭരണ പ്രദേശമായ ദിയു ആണ് . ഇത് വിരവലില് നിന്നും റോഡുമാര്‍ഗം ഏതാണ്ട് 95 കിലോമീറ്റര്‍ അകലെയാണ്. ദിയുവിലേക്ക് വ്യാഴാഴ്ച ഒഴിച്ച് എല്ലാദിവസവും മുംബൈയില്‍ നിന്ന് ജെ-റ്റ് എയര്െവയ്സിന്റെ വിമാനമുണ്ട്.
സോംനാഥില്‍ ക്ഷേത്രം ട്രസ്റ്റിന്റെ വക ഒരു വി.ഐ പി ഗസ്ഠ്ട് ഹൗസും 18 അതിഥി മന്ദിരങ്ങളും ഡോര്മിറ്റാറി സൗകര്യങ്ങളുമുണ്ട്. വാടക 200 രൂപയോളം വരും.
മഹാത്മ ഗാന്ധിയുടെ ജ-ന്മനാടായ പോര്‍ബന്തര്‍ ഇവിടെ നിന്നും 130 കിലോ മീറ്റര്‍ പടിഞ്ഞാറു മാറിയാണ് . പ്രസിദ്ധമയ സാസന്‍ -ഗിര്‍ വനപ്രദേശം കഷ്ടിച്ച് 45 കിലോമീറ്റര്‍ അകലെ.
ചരിത്രം
അക്രമികളുടെയും ,അധിനിവേശക്കാരുടെയും ,അതിക്രമക്കാരുടെയും തുടര്‍ച്ചയായ നശീകരണത്തിന് ഇത്രയേറെ ഇരയായ മറ്റൊരു ക്ഷേത്രം ഇന്ത്യയിലില്ല. ഈയടുത്ത കാലത്തു പോലും ക്ഷേത്രം തകര്‍ക്കാനെത്തിയ മുസ്ളീം ഭീകര വാദികളെ പൊലീസ് പിടികൂടിയിരുന്നു.
നശിപ്പിക്കുന്തോറും പുനര്‍ജനിച്ചു പോന്നു എന്നതാണ് സോമനാഥ ക്ഷേത്രത്തിന്റെ സവിശേഷത. ക്ഷേത്രത്തെ സംരക്ഷിക്കാനായി ഒട്ടേറെ ധീര യുവാക്കള്‍ ജീവന് ബലിനല്‍കിയിട്ടുണ്ട്.
സോമനാഥില്‍ ഇന്ന് കാണുന്ന ക്ഷേത്രം 1950 ല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ശ്രമഫലമായി പുനരുദ്ധരിച്ച് പുനര്‍ നിര്‍മ്മിച്ചതാണ്.
നശിച്ചു കിടന്ന ക്ഷേത്രം 1947 നവംബര്‍ 13 ന്സന്ദര്ശിച്ച പട്ടേല്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായി.1951 മെയ് 11 ന് രാഷ്ട്രപതി ഡോ.രാജേ-ന്ദ്ര പ്രസാദാണ് ഇപ്പോഴത്തെ ക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ് ഠ നടത്തിയത്.
1950 നവംബറില്‍ ദീപാവലിയും ഗുജ-റാത്തിലെ പുതുവര്‍ഷവും ഒരുമിച്ചു വരുന്ന ദിവസമായിരുന്നു ക്ഷേത്രം പൊതുജ-നങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അതുകൊണ്ട് ദീപാവലിയും പുതുവത്സര ദിവസവും സോമ്നാഥ് ക്ഷേത്രത്തില്‍ ആഘോഷദിവസങ്ങളാണ്.
ഗോപുരാഗ്രം വരെ 155 അടിയാണ് ഉയരം. ശിഖരത്തിന് മുകളിലുള്ള കലശത്തിന് 10 ടണ്ണാണ് ഭാരം. കൊടിമരം 27 അടി ഉയരവും ഒരടി വ്യാസവുമുള്ളതാണ്.
ക്ഷേത്രത്തിന് പിന്നിലായി ഉള്ള അബാധിത് സമുദ്ര മാര്‍ഗ്ഗ് ത്രിസ്തംഭം നേരത്തെ സൂചിപ്പിച്ച ദക്ഷിണ ധ്രുവത്തിലേക്കുള്ള സമുദ്രമാര്ഗ്ഗത്തിലേക്കാണ് ചൂണ്ടുന്നത്. ഇത് പൂര്‍വികരുടെ ഭൗമശാസ്ത്ര വിജ-്ഞാനത്തിന്റെ മികച്ച ഒരു ഉദാഹരണമാണ്.
ആറ് തവണ സോമനാഥ ക്ഷേത്രത്തിന് നേരെ വിദേശികളായ മുസ്ളീം രാജ-ാക്കന്മാര്‍ ആക്രമണം അഴിച്ചുവിട്ടു. ഇപ്പോഴുള്ള ക്ഷേത്രം കൈലാസ് മഹാമേരു പ്രാസാദ മാതൃകയിലാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇതിന് തൊട്ടടുത്തു കാണുന്ന ക്ഷേത്രം 1782 ല്‍ മറാത്താ മഹാറാണി അഹല്യാഭായി ഉണ്ടാക്കിയതാണ്. ഇതിന് ഹരിഹര്‍ തീര്‍ത്ഥം എന്നാണ് പേര്. ഈ പുണ്യസ്ഥലത്താണ് ശ്രീകൃഷ്ണന് സ്വര്‍ഗ്ഗാരോഹണ സമയത്തുള്ള ലീലകളാടിയത് എന്നാണ് വിശ്വാസം.
ഐതിഹ്യം
സോമനാഥ ക്ഷേത്രം ഉണ്ടാക്കിയത് ചന്ദ്രനാണ് എന്നാണ് ഐതിഹ്യം. ദക്ഷ പ്രജ-ാപതിയുടെ 27 നക്ഷത്ര കന്യകമാരെ ചന്ദ്രന് വിവാഹം ചെയ്തു. അങ്ങനെ അദ്ദേഹം നക്ഷത്രങ്ങളുടെ നാഥനായി.
പക്ഷെ, ഒരു കുഴപ്പം ചന്ദ്രന് രോഹിണിയോടായിരുന്നു കൂടുതലിഷ്ടം. ഇത് മറ്റു ഭാര്യമരെ ചൊടിപ്പിച്ചു. വാര്‍ത്തയറിഞ്ഞ ദക്ഷ പ്രജ-ാപതി ചന്ദ്രനെ ശപിച്ചു. നിന്റെ ശോഭ ക്ഷയിച്ചുപോകട്ടെ എന്ന്. ശിവനെ ഭജ-ിച്ചാല്‍ ഫലമുണ്ടാവുമെന്ന് ഉപദേശം കിട്ടിയതനുസരിച്ച് ചന്ദ്രന് ശിവനെ തപസ്സു ചെയ്തു. ശാപമോക്ഷം കിട്ടി. ക്ഷയിച്ചുപോയാല്‍ വീണ്ടും തിളക്കമാര്ജ്ജിക്കാന് കഴിയും.
അങ്ങനെയാണ് പൂര്‍ണ്ണ ചന്ദ്രന് ക്ഷയിച്ചു പോവുകയും 15 ദിവസം കഴിഞ്ഞാല്‍ വീണ്ടും വളര്‍ന്ന് വെളിച്ചം വീശുകയും ചെയ്യുന്നത്.
ശാപമോക്ഷം കിട്ടിയ ചന്ദ്രന് സോമനാഥില്‍ ശിവക്ഷേത്രം പണിതു - സ്വര്‍ണ്ണംകൊണ്ട്. ഈ ക്ഷേത്രത്തിനും കാലാന്തരത്തില്‍ നാശം സംഭവിച്ചു.
പക്ഷെ, ത്രേതായുഗത്തില്‍ ശിവഭക്തനായ രാവണന് ഇതിനെ വെള്ളികൊണ്ട് പണിതുയര്‍ത്തി. ദ്വാപര യുഗത്തില്‍ ശ്രീക്ഷ്ണന്‍ സോമനാഥ ക്ഷേത്രം ചന്ദനമരം കൊണ്ട് പുതുക്കിപ്പണിതു. അന്ഹില്വാദിലെ ഭീംദേവ് രജ-വാണ് പിന്നീടിത് കല്ലില്‍ പണിയിച്ചത്.
കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് വൃദ്ധിക്ഷയങ്ങളിലൂടെ നിലനിന്നു ഈ ക്ഷേത്രം.
പൗരാണിക ഇന്ത്യന്‍ രേഖകള്‍ വച്ചുള്ള ഗവേഷണത്തില്‍ നിന്നും മനസ്സിലായത് വൈവശ്വത മന്വന്തരത്തിലെ പത്താമത്തെ ത്രേതായുഗത്തിലെ ശ്രാവണ മാസത്തില്‍ പൗര്‍ണമി കഴിഞ്ഞ് മൂന്നാം നാളിലാണ് സോമനാഥ ക്ഷേത്രത്തിലെ ആദ്യത്തെ കേ ജ്യാതിര്ലിംഗ പ്രാണ പ്രതിഷ് ഠ നടന്നത്.
വാരാണസിയിലെ ശ്രീമദ് ആദി ജഗദ് ഗുരു ശങ്കരാചാര്യ വേദിക് ശോധ് സംസ്ഥാന്റെ അദ്ധ്യക്ഷന്‍ സ്വാമി ഞാനാനന്ദ സരസ്വതി പറയുന്നത്, 79925105 വര്‍ഷം മുന്‍പാണ് ഈ ക്ഷേത്രം പണിതതെന്നാണ്.
സ്കന്ദപുരാണത്തിലെയും ക്ഷേത്രം നില്ക്കുന്ന പ്രഭാസ് ഖണ്ഡ് പ്രദേശത്തിന്റെയും തെളിവുകളും രേഖകളുമാണ് ഇതിനാധാരം.
വൈവശ്വത മന്വന്തരത്തില്‍ ആരംഭിച്ച ഈ ക്ഷേത്രം ഓരോ യുഗത്തിലും ഓരോ പേരിലാണ് അറിയപ്പെട്ടിരുന്നത്. സത്യ യുഗത്തില്‍ ഭൈരവേശ്വരന്‍ എന്നും,ത്രേതായുഗത്തില്‍ ശ്രവണികേശ്വരന് എന്നും, ദ്വാപരയുഗത്തില്‍ ശൃംംഗലേശ്വരന് എന്നുമാണ്സോമനാഥിലെ മഹേശ്വരന് അറിയപ്പെട്ടിരുന്നത്.
ബാല്കാ തീര്‍ത്ഥില്‍ നിന്നും അമ്പേറ്റ ശ്രീകൃഷ്ണന് സമുദ്ര തീരത്തെ ഈ ത്രിവേണി സംഗമത്തിലെത്തുകയും നീച് ധാം പ്രസ്ഥാന് ലീല ഹിരണ്‍ നദിയുടെ തീരത്ത് നടത്തുകയും ചെയ്തു.
ഇവിടെ ഗീതാ മന്ദിരം പണിതുയര്‍ത്തിയിട്ടുണ്ട്. അതിന്റെ 18 മാര്‍ബിള്‍ തൂണുകളില്‍ ഭഗവദ് ഗീതയുടെ ചിത്രങ്ങളാണ് കൊത്തിവച്ചിട്ടുള്ളത്.
തൊട്ടടുത്തു തന്നെയുള്ള ക്ഷേത്രമാണ് ലക്ഷ്മി നാരായണ മന്ദിരം. ബലരാമന് സ്വര്‍ഗ്ഗാരോഹണം നടത്തിയ പ്രദേശം വരുന്ന ഗുഹയും തൊട്ടടുത്ത് കാണാം - ബല് റാം കീ ഗുഫ.
മറ്റൊരു രസകരമായ വസ്തുത കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത മഹര്‍ഷി പരശുരാമന് തപസ്സ് ചെയ്ത സ്ഥലം ഇവിടെയാണെന്നതാണ്. ക്ഷത്രിയരെ കൊന്ന പാപത്തില്‍ നിന്നും മോചനം കിട്ടുന്നതും ഈ തപസിലൂടെയാണ്.
പാണ്ഡവന്മാര് ഇവിടെ സന്ദര്‍ശിക്കുകയും ജ-ല്‍ പ്രഭാസില്‍ പുണ്യസ്നാനം നടത്തുകയും അഞ്ച് ശിവക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു.