പാലക്കാട്ടെ കല്‍പാത്തി പുഴയുടെ തീരത്താണ് കുണ്ടമ്പലം എന്നു പേരുള്ള വിശാലാക്ഷീ സമേത വിശ്വനാഥക്ഷേത്രം..നവംബര്‍ മധ്യത്തില്‍ ഇവിടെ നടക്കുന്ന രഥോത്സവവും, അതിനു തൊട്ടു മുമ്പ് നടക്കുന്ന സം ഗീതോത്സവവും പ്രസിദ്ധമാണ്.
കാശിയില്‍ പതി കല്‍പ്പാത്തി എന്നാണ് ചൊല്ല് കാശി ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ക്ഷേത്ര വാസ്തുശില്‍പം.കാശിയിലുള്ളതുപോലെ നദിയും നീണ്ട കല്‍പ്പടവുകളും ഉണ്ട്.
കാശി സന്ദര്‍ശിച്ചു മടങ്ങിയ മായാപുരത്തെ ഒരു സ്ത്രീ നല്‍കിയ ശിവലിംഗം ആണിവിടത്തെ പ്രതിഷ്ഠ. ഇട്ടിക്കൊമ്പി രാജ-ാവ് ആണ് 1425 ല്‍ ക്ഷേത്രം പണിത്ത് എന്നാണ് വിശ്വാസം. കൈലാസനാഥന്‍റെ പഞ്ച മുഖ പ്രതിസ്തയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
രണ്ടാം ദിവസം മന്തക്കര ഗണപതിയുടെ രഥയാത്രയണ് മൂന്നാം ദിവസം തേരുമുട്ടിടിയില്‍ രഥസംഗമം നടക്കും.വൃശ്ഛികം ഒന്നിനാണ് കൊടിയിറക്കം.
തുലാം 28 29 30 തീയതികളിലാണ് ഇവിടത്തെ രഥോല്‍സവം.ഗോവിന്ദരാജ-പുരം, പുതിയ കല്‍പ്പാത്തി, പഴയ കല്‍പ്പാത്തി,ചാത്തപുരം എന്നീ ഗ്രാ ഗ്രാമങളിലും രഥയാത്രയുണ്ട്.
ശിവരാത്രി നവരാത്രി,തിരുവാതിര, തുലാത്തിലെ അന്നാഭിഷേകം,12 കൊല്ലത്തിലൊരിക്കലുള്ള മാമാങ്കം എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷിക്കുക പതിവുണ്ട്.ഇത് ഇന്നിപ്പോള്‍ പാലക്കട്ടെ ജ-നകീയോത്സവമായി മാറിക്കഴിഞ്ഞു.
നാലുചക്രമുള്ള രഥത്തിന് 6 തട്ടുകളുണ്ട്.15 കോല്‍ ഉയരം വരും.രഥം മുന്നില്‍ നിന്ന് 100 കണക്കിന് ഭക്തജ-നങ്ങള്‍ വലിക്കും പിന്നില്‍ നിന്ന് ആന തള്ളും.
ഗണപതിയുടേയും സുബ്രഹ്മണ്യന്‍റേയും രഥങ്ങളുടെ അകമ്പടിയോടെ യാണ് വിശ്വനാഥസ്വാമിയുടെ രഥയാഥ്ര.തുലാം 28 ന് ഉച്ചക്ക് തുടങ്ങുന്ന രഥയാത്ര സന്ധ്യയോടെ അച്ചന്‍ പടിക്കലെത്തിയാല്‍ ആദ്യദിവസത്തെ യാത്ര തീരും.