പ്രേമവര്‍ഷവുമായി മാതാഅമൃതാനന്ദമയി

FILEWD
രതത്തിന്‍റെ ആത്മീയ പരമ്പയില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ദിവ്യ ജ്യോതിസ്സാണ് ഭക്തര്‍ക്ക് മാതാ അമൃതാനന്ദമയീ. അനേകര്‍ക്ക് അമ്മ ജഗദ്മാതാവും ജഗദ് ഗുരുവുമാണ്.

നിസ്വാര്‍ത്ഥപ്രേമം, ത്യാഗം, സേവനം, സ്നേഹം, ആത്മീയ സാധന ഇവയിലധിഷ്ഠിതമായ ജീവിതമാണ് അമ്മയുടെത്. തന്‍റെയടുക്കലെത്തുന്ന ഓരോരുത്തരും തിരിച്ച് പോകുമ്പോള്‍ നിസ്വാര്‍ത്ഥ പ്രേമത്തിലേക്കും സത്യത്തിലേക്കും കൂടുതലടുക്കുന്നു എന്ന് അമ്മ തന്‍െറ സ്നേഹമസൃണമായ സാന്നിദ്ധ്യം കൊണ്ടും വാത്സല്യ സ്പര്‍ശം കൊണ്ടും ഉറപ്പ് വരുത്തുന്നു.

കേരളത്തില്‍ കൊല്ലം ജില്ലയിലുളള വളളിക്കാവിനടുത്ത് പറയക്കടവ് എന്ന കായലോര ഗ്രാമത്തില്‍ 1953 സെപ് തംബര്‍ 27 ന് അമൃതാനന്ദമയി ജനിച്ചു. ദമയന്തിയും സുഗുണാനന്ദനുമാണ് മാതാപിതാക്കള്‍. സുധാമണിയെന്നായിരുന്നു പേര്.

നാലഞ്ച് വയസ്സുളളപ്പോള്‍ മുതല്‍ സുധാമണി അതികഠിനമായ ആത്മീയ സാധനകള്‍ ചെയ്തു തുടങ്ങി. പലപ്പോഴും ഈശ്വര ഭാവത്തില്‍ തിരിച്ചറിയാന്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞില്ല. ആത്മനിഷ്ഠയായിരുന്ന കുട്ടിയെ സമൂഹം പല തരത്തില്‍ ഉപദ്രവിക്കുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തു.

ഇതൊന്നുംകൊണ്ട് അല്‍പം പോലും തന്‍റെ മാര്‍"ത്തില്‍ നിന്ന് സുധാമണി ചലിച്ചില്ല. തനിക്ക് ചുറ്റുമുളള സകലതും ഈശ്വര സ്വരൂപമായി കണ്ട് ആനന്ദമഗ്നയായിരുന്നു അവര്‍.


സുധാമണി ഏവര്‍ക്കും അമ്മയാകുന്നു

1975ല്‍ ഇരുപത്തിരണ്ടാം വയസ്സ് മുതലാണ് അമ്മയുടെ ദിവ്യത്വം ബാഹ്യലോകത്തിന് പ്രകടമായിത്തുടങ്ങിയത്. സമൂഹത്തിന്‍റെ കടുത്ത എതിര്‍പ്പുകളെ നിഷ്പ്രഭമാക്കി സുധാമണി എന്ന യുവതി സ്വന്തം വീട് ആശ്രമമാക്കി മാറ്റി.

പ്രാഥമിക വിദ്യാഭ്യാസം പോലും സിദ്ധിക്കാത്ത സുധാമണി അതിഗഹനങ്ങളായ ആത്മീയ തത്വങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ വെളിവാക്കിത്തുടങ്ങിയതോടെ വിദ്യാസമ്പന്നരായ അനേകം സ്വദേശികളും പരദേശികളും ആത്മീയ ശിക്ഷണത്തിനായി അമ്മയുടെ അടുക്കലെത്തിത്തുടങ്ങി. തന്‍റെയടുക്കല്‍ ഭൗതികവും ആത്മീയവുമായ സഹായം തേടിയെത്തുന്ന ആരെയും അമ്മ കൈവിട്ടില്ല.

സമീപിക്കുന്ന ഏതൊരാള്‍ക്കും പെറ്റമ്മയോടെന്ന പോലെ സുധാമണിയെന്ന മാതാ അമൃതാനന്ദമയിയോട് തങ്ങളുടെ ജീവിതത്തെ ക്കുറിച്ചും , നിരാശകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കാമെന്നത് അനേകം പേര്‍ക്ക് അനന്യ സുലഭമായ അനുഗ്രഹമായി.

ചെറുപ്രായത്തില്‍ തന്നെ ഇത്രയും മഹത്തും ബൃഹത്തുമായ ആത്മീയശക്തി പ്രദര്‍ശിപ്പിച്ച മറ്റൊരു സ്ത്രീ ലോക ആത്മീയ ചരിത്രത്തലില്ല എന്ന് കരുതപ്പെടുന്നു.

വെബ്ദുനിയ വായിക്കുക