നിത്യചൈതന്യമായ സ്വാമി രംഗനാഥാനന്ദ

WDWD
രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന് സ്വാമി രംഗനഥാനന്ദ സമാധിയാഞ്ഞിട്ട് 20068ഏപ്രില്‍ 25 ന് 3 വര്‍ഷമാവുന്നു

മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും.
മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത മാത്രമല്ല, ശാസ്ത്രം കൂടിയാണ്. എന്ന രംഗനാഥാനന്ദയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.

സ്വാമിജിയുടെ ഉപനിഷത് പഠനങ്ങള്‍ ഇന്ത്യയിലെയും ലോകത്തെയും ജിജ്ഞാസുക്കള്‍ക്ക് എന്നും പരമാര്‍ത്ഥജ്ഞാനം എത്തിച്ചുകൊടുക്കുന്ന അറിവിന്‍റെ സ്രോതസ്സുകളായി വര്‍ത്തിക്കുകയും ചെയ്യും

ബഹുഭാഷാ പണ്ഡിതനും അഗാധമായ ആത്മീയജ്ഞാനം, അന്യാദൃളശമായ വാഗ്മിത, അതിശയകരമായ പ്രവര്‍ത്തനരീതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളാല്‍ അദ്ദേഹം സന്യാസി പാരമ്പര്യത്തില്‍ തന്നെ സ്വന്തമായ വ്യക്തിത്വം ഉറപ്പിച്ചെടുത്തു.


സ്വാമികളില്‍ യാഥാസ്ഥിതികമായ പാണ്ഡിത്യം ആധുനികവും ശാസ്ത്രീയവുമായ ജീവിതവീക്ഷണം വിപുലമായ ലോകപരിചയം സന്യാസിവൃത്തിക്ക് അനുഗുണമായ ജീവിതനിഷ്ഠകളാല്‍ പരിപക്വമായ സമദര്‍ശനപരത തുടങ്ങിയ ഗുണങ്ങള്‍ സമ്മേളിതമായിരുന്നു.

അദ്ദേഹത്തിന്‍റെ സമാധിയില്‍ സനാതന ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശ വാഹകനും ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശവാഹകനും ലോകത്തിന് പ്രഥമഗണനീയനായ ഒരു ദാര്‍ശനികനും നഷ്ടപ്പെട്ടിരിക്കുന്നു.

എത്ര ഗഹനമായ വിഷയവും അനായസമായ രീതിയില്‍ കാവ്യാത്മകമായ ശൈലിയില്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്താനുള്ള അനുഗ്രഹീതമായ കഴിവിന്‍റെ ഉടമയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ബന്ധത്തിലൂടെ അസംഖ്യം ആളുകളുടെ ജീവിതത്തെ അദ്ദേഹം രൂപപ്പെടുത്തുകയും പാകപ്പെടുത്തുകയും ചെയ്തിരുന്നു.

1908 ഡിസംബര്‍ പതിനഞ്ചിന് തൃശ്ശൂരിനു സമീപമുള്ള തൃക്കൂരിലാണ് സ്വാമി ജനിച്ചത്. പൂര്‍വാശ്രമത്തില്‍ ശങ്കരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഒല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ശ്രീരാമകൃഷ്ണപരമഹംസന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും രചനകള്‍ ശങ്കരന്‍ വായിക്കാനിടയായി. അങ്ങനെയാണ് ശ്രീരാമകൃഷ്ണ മിഷനുമായി അടുക്കുന്നത്.

1926 ജൂലായില്‍ മൈസൂരിലെത്തി ശ്രീരാമകൃഷ്ണമഠത്തില്‍ ചേര്‍ന്നു. 1933ല്‍ ശ്രീരാമകൃഷ്ണന്‍റെ ശിഷ്യനായ സ്വാമി ശിവാനന്ദയില്‍നിന്ന് ശങ്കരന്‍ സംന്യാസം സ്വീകരിച്ച് സ്വാമി രംഗനാഥാനന്ദയായി.

1939ല്‍ മ്യാന്‍മറിലെ യാങ്കോണിലെത്തിയ സ്വാമി രംഗനാഥാനന്ദ അവിടെ രാമകൃഷ്ണ മിഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി. യാങ്കോണിലെ മൂന്നു വര്‍ഷത്തിനുശേഷം 1942ല്‍ കറാച്ചിയിലെ മിഷന്‍ പ്രസിഡന്‍റു സ്ഥാനം അദ്ദേഹം ഏറ്റെടുത്തു.


1949ല്‍ സ്വാമി ഡല്‍ഹിയിലെ ശ്രീരാമകൃഷ്ണ മഠത്തിന്‍റെ അധ്യക്ഷനായി. 61ലാണ് ശ്രീരാമകൃഷ്ണ മിഷന്‍റെ ഭരണസമിതിയംഗവും മഠത്തിന്‍റെ ട്രസ്റ്റിയുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

67ല്‍ കൊല്‍ക്കത്തയിലെത്തിയ സ്വാമി അവിടത്തെ ശ്രീരാമകൃഷ്ണ മിഷന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധ്യക്ഷനായി. 73ല്‍ ഹൈദരാബാദിലെ മഠത്തിന്‍റെ തലവനായി.

1989ല്‍ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷന്‍റെയും മഠത്തിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. '98 സപ്തംബറിലാണ് മിഷന്‍റെയും മഠത്തിന്‍റെയും പതിമൂന്നാമത്തെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

അന്നുമുതല്‍ മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി കഴിയുന്ന അദ്ദേഹം സാംസ്കാരിക തലത്തില്‍ നിരവധി സംഭവാനകള്‍ രാജ്യത്തിനും ലോകത്തിനും നല്‍കി.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം 1986ല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് സ്വാമി രംഗനാഥാനന്ദയ്ക്കാണ്. രാഷ്ട്രപതിയുടെ പദ്മശ്രീ, പദ്മവിഭൂഷണ്‍ ബഹുമതികള്‍ അദ്ദേഹം നിരാകരിച്ചു. ഈ ബഹുമതികള്‍ വ്യക്തിപരമായതിനാലാണ് സ്വാമി സ്വീകരിക്കാതിരുന്നത്.

ഉപനിഷത്തിന്‍റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്‍റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍. എന്നീ രചനകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട

വെബ്ദുനിയ വായിക്കുക