ബഹാവുള്ള

ലോകത്തിലെ പുതിയ മതങ്ങളില്‍ ഒന്നാണ് ബഹായി മതം. അതിന്‍റെ ഉപജ്ഞാതാവ് മിര്‍സ ഹുസൈന്‍ അലി എന്ന ബഹാവുള്ളയാണ്.

അദ്ദേഹം ജനിച്ചത് ഇപ്പോള്‍ ഇറാന്‍റെ ഭാഗമായ പേര്‍ഷ്യയിലെ ടെഹറാനിലാണ്- 1817 നവംബര്‍ 12 ന്. 1892 മെയ് 29 ന് ഓട്ടോമാന്‍ സാമ്രാജ്യത്തിലെ തടവുകാരനായി ഇസ്രയേലിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ബാബി പ്രവചനത്തിന്‍റെ വക്താവായാണ് ബഹാവുള്ള അറിയപ്പെടുന്നത്. ലോകത്ത് ഇതുവരെയുണ്ടായ എല്ലാ മതപ്രവചനങ്ങളുടെയും സന്ദേശവാഹകനായും അദ്ദേഹം സ്വയം വ്യാഖ്യാനിച്ചു.

ഏകദൈവം, ഏക പ്രവാചക സങ്കല്‍പം, എക മാനവികത എന്നിവയാണ് ബഹായി വിശ്വാസത്തിന്‍റെ പൊരുള്‍. വിശാലമായ അര്‍ത്ഥത്തില്‍ മാനവരെല്ലാം ഒന്ന് എന്ന സങ്കല്‍പമാണ് ബഹായികള്‍ പുലര്‍ത്തുന്നത്.

ദില്ലിയിലെ ലോട്ടസ് ടെമ്പിള്‍ ബഹായികളുടെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്. ഇറാനിലും ഇസ്രയേലിലും ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ഇതുപോലുള്ള ക്ഷേത്ര സമുച്ചയങ്ങള്‍ കാണാം.

വിദ്യാഭ്യാസത്തെ ക്രമാനുഗതമായി അനാവരണം ചെയ്യുന്ന ഒരുപ്രക്രിയയാണ് മതം എന്ന് ബഹാവുള്ള പറഞ്ഞു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന മാനവിക കുടുംബത്തിലേക്ക് ഇതിനായി ദൈവം പ്രവാചകരെ അയച്ചുകൊണ്ടേയിരിക്കും. താനും ഒരു പ്രവാചകന്‍. എന്നാല്‍ അന്തിമ പ്രവാചകനല്ല എന്ന് ബഹാവുള്ള പറഞ്ഞു.

ആഡം, നോവ, സൊരാഷ്ട്രര്‍, കൃഷ്ണ, എബ്രഹാം, മോസസ്, ബുദ്ധ, ജീസസ്, മുഹമ്മദ് എന്നിവരെല്ലാം ബഹായി വിശ്വാസം ഉള്‍ക്കൊള്ളുന്നു. ഇവരെല്ലാം ദൈവത്തിന്‍റെ പ്രവാചകരാണ്.

ബഹാവുള്ള ഒരേ സമയത്ത് മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചു. അസിയ, ഫാത്തിമി, ഗൗഹര്‍ എന്നിവരായിരുന്നു ഭാര്യമാര്‍. ബഹാവുള്ളയും അസിയയും പാവങ്ങളുടെ മാതാപിതാക്കളായാണ് അറിയപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക