മുലപ്പാല്‍ എന്ന അമൃത്

മുലപ്പാല്‍ എന്ന അമൃത്

അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് മുലപ്പാല്‍ മാത്രമാണെന്ന ആഹ്വാനവുമായി ഓഗസ്റ്റ് ഒന്നുമുതല്‍ മുലയൂട്ടല്‍ വാരം തുടങ്ങുന്നു. കൃത്രിമ പാനീയത്തിലൂടെയും ഭക്ഷണത്തിലൂടെയും കുട്ടിക്ക് അനാരോഗ്യകരമായ ചുറ്റുപാട് ഒരുക്കരുതെന്നാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

ആറു മസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കാനാണ് ലാ ലെച്ചേ ലീഗ് ഇന്‍റര്‍നാഷണല്‍ (എല്‍.എല്‍.എല്‍.ഐ) ആഹ്വാനം ചെയ്തിരിക്കുന്നത്. മലിനീകരണമുള്ള മറ്റു ഭക്ഷണത്തെക്കാല്‍ ഏറ്റവും സുരക്ഷിതവും ആരോഗ്യപ്രദവുമാണ് മുലപ്പാല്‍.

ആറു മാസം വരെയുള്ള ഫലപ്രദമായ മുലയൂട്ടല്‍ ദിനംപ്രതി 3500 കുട്ടികളെ ജ-ീവിതത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് യുനിസെഫ് പറയുന്നു. അലര്‍ജ-ി, ചെവികളെ ബാധിക്കുന്ന അണുബാധ, മസ്തിഷ്ക ചര്‍മ്മവീക്കം, സഡന്‍ ഇന്ഫന്‍റ് ഡെത്ത് സിന്‍ഡ്രോം, വയറിളക്കം, ന്യുമോണിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുലയൂട്ടലിന് കഴിയുമെന്ന് എല്‍.എല്‍.എല്‍.ഐ പറയുന്നു.

ലോകം മുഴുവന്‍ മുലയൂട്ടല്‍ വാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് എല്‍.എല്‍.എല്‍.ഐ ആണ്. 1956 ല്‍ മുലയൂട്ടലിന്‍റെ പ്രാധാന്യം കൈമാറാന്‍ ഒത്തുചേര്‍ന്ന ഏഴ് അമ്മമാരുടെ കൂട്ടായ്മയില്‍ നിന്നാണ് എല്‍.എല്‍.എല്‍.ഐ എന്ന ആശയമുണ്ടായത്. ഇന്ന് 60 രാജ-്യങ്ങളില്‍ അമ്മമാരുടെ സഹായമായി പ്രവര്‍ത്തിക്കുന്നു ഈ സംഘടന.

മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ പറ്റി ബോധവത്കരണം നടത്തുന്നതോടൊപ്പം അമ്മയുടെയും കുട്ടിയുടെയും സുരക്ഷിതമായ ഭക്ഷണ ക്രമത്തെ കുറിച്ച് നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട് ലാ ലെച്ച ലീഗ് ഇന്‍റര്‍നാഷണല്‍.


വെബ്ദുനിയ വായിക്കുക