കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍

മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളുടെ ആരോഗ്യത്തിനും ഉത്തമമാണ് തേച്ചുകുളി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ബലാതൈലം തേച്ച് കുളിപ്പിക്കാറുണ്ട്. പിന്നീട് നിത്യവും ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്. തേങ്ങ വെന്ത വെളിച്ചെണ്ണയാണ് അത്യുത്തമം.

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കിണറ്റിലേയോ ചിറയിലേയോ കുളത്തിലേയോ തണുപ്പുള്ള വെള്ളം തലയില്‍ ഒഴിക്കാം. കഴുത്തിനു താഴെ പേരാലിലയോ പനിക്കൂര്‍ക്കയുടെ ഇലയോ ഇട്ടു തിളപ്പിച്ച വെള്ളം അല്‍പ്പം ചൂടോടെ ഒഴിക്കാം. സാധാരണ വൈകുന്നേരത്താണ് കുട്ടികളെ തേച്ചുകുളിപ്പിക്കുക.

തേച്ചുകുളി കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കും. ഉണര്‍വ്വ്, പ്രസരിപ്പ്, രോഗമില്ലാത്ത അവസ്ഥ, ബുദ്ധിക്ക് ഉണര്‍വ്വ്, വളര്‍ച്ച എന്നിവ ലഭിക്കും. ചര്‍മ്മത്തിന് നിറവും ഭംഗിയും മാര്‍ദ്ദവവും ലഭിക്കും. പനിയോ മറ്റ് അസുഖങ്ങളോ ഉള്ള കുട്ടികളെ തേച്ചുകുളിപ്പിക്കരുത്.

വെബ്ദുനിയ വായിക്കുക