യുനാനി: ഗ്രീസില്‍ നിന്ന് ഭാരതത്തിലേക്ക്

WD
ഇനിയും വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ലാത്ത വൈദ്യ ശാസ്ത്ര ശാഖയാണ് യുനാനി. പ്രയോജനപ്രദവും ചെലവ് കുറഞ്ഞതും ആണെങ്കിലും ജനങ്ങള്‍ ഇതേക്കുറിച്ച് വേണ്ട്ത്ര ബോധവാന്മാരല്ലാത്തതാണ് ഈ ചികിത്സാ ശാഖ ഇനിയും പ്രചാരം നേടാത്തതിന് കാരണം എന്ന് കരുതുന്നു.

പ്രാചീന ഗ്രീസിലാണ് യുനാനി ചികിത്സാ ശാഖയുടെ തുടക്കം. യുനാനി ചികിത്സാ ശാഖ ഹിപ്പോക്രാറ്റസിന്‍റെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ താരതമ്യം ചെയ്ത്കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പഠനം ആഹാരവും വിശ്രമവും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്രകൃതിയാലുള്ള ശക്തികളെ സഹായിക്കുകയാണ് ഒരു ഭിഷഗ്വരന്‍റെ കടമയെന്നാണ് ഹിപ്പോക്രാറ്റസിന്‍റെ പക്ഷം. ശരീരത്തിലെ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് യുനാനി ചികൊത്സ നിശ്ചയിക്കുന്നത്. രക്തം, കഫം, പിത്തം(മഞ്ഞ, കറുപ്പ്) എന്നിവയാണ് ഈ ഘടകങ്ങള്‍. ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്ക് സമാനമാണ് ഇത്.

ഹിപ്പോക്രാറ്റസിന് ശേഷം നിരവധി ഗ്രീക്ക് പണ്ഡിതന്മാര്‍ യുനാനിയെ തങ്ങളുടേതായ സംഭാവനകള്‍ കൊണ്ട് സമ്പന്നമാക്കി. എന്നാല്‍, അറബ് ഭിഷഗ്വരന്മാരായ റാസസ്(850-932 AD) അവിസന്ന(980-1037 AD) എന്നിവരുടെ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. റാസസും അവിസന്നയും തങ്ങളുടെ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളായ അല്‍-ഹവി, അല്‍-ഖാനൂ എന്നിവയും പ്രസിദ്ധീകരിച്ചു.


ലാറ്റിന്‍, മറ്റ് യൂറോപ്യന്‍ ഭാഷകള്‍ എന്നിവയിലേക്ക് യുനാനി ഈ യുനാനി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ വൈദ്യശാസ്ത്ര ശാഖയെ ഈ ഗ്രന്ഥങ്ങള്‍ വളരെ അധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

യുനാനി അതിന്‍റെ ജന്മനാട്ടില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് തന്നെ കരുതാം. എന്നാല്‍, ഇന്ത്യയില്‍ അതിന് ഇപ്പോഴും വേരുകളുണ്ട്. മുഗളന്മാര്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാപാരത്തിന് വന്ന അറബികള്‍ വഴി യുനാനി ഇന്ത്യയില്‍ പ്രചരിച്ചിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിലാണ് യുനാനി അഭിവൃദ്ധി പ്രാപിച്ചത്. അബു ബകര്‍ ബിന്‍ അലി ഉസ്മാന്‍ ക്സഹനി, സദറുദ്ദീന്‍ ദമഷ്കി, അലി ഗിലാനി, അക്വല്‍ അര്‍സനി, മൊഹമ്മദ് ഹാഷിം അലി ഖാന്‍ എന്നിവരുടെ സംഭാവനയിലൂടെ ആണ് ഇത്. ഇന്ത്യന്‍ മരുന്നുകള്‍ യുനാനിയുമായി ചേര്‍ത്ത് ഇവര്‍ പരീക്ഷിക്കുകയുണ്ടായി.

ബ്രിട്ടീഷ് ഭരണകാലത്ത് അലോപ്പതിയൊഴികെ ഉളള വൈദ്യശാസ്ത്ര ശാഖകളെ നിയന്ത്രിച്ചിരുന്നു.
എന്നാല്‍, അജ്മല്‍ ഖാന്‍ തുടങ്ങിയ ഹകീമുകളുടെ ആത്മാര്‍ത്ഥത മൂലം ഈ വൈദ്യശാസ്ത്ര ശാഖ നിലനില്‍ക്കുകയായിരുന്നു. ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന്‍റെ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിരുന്നു. ഡല്‍‌ഹിയിലെ ആയുര്‍വേദ ആന്‍ഡ് യുനാനി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതും ഇദ്ദേഹമാണ്.

വെബ്ദുനിയ വായിക്കുക