എഡിസണ്‍സ് സിദ്ധ വൈദ്യശാലയുടെ തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള ചികിത്സാ കേന്ദ്രം തുടരെത്തുടരെ വൈദ്യ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈദ്യശാലയുടെ ചികിത്സകളില്‍ നിന്ന് ഫലസിദ്ധിലഭിച്ചവര്‍ സിദ്ധവൈദ്യത്തിന്‍റെ പ്രചരണം നിയോഗമായി ഏറ്റെടുക്കുകയും ചെയ്യുന്നു.
കന്യാകുമാരി ജില്ലയിലെ മത്തിയോട് സിദ്ധന്മാരുടെ നാലാം തലമുറയില്‍പെട്ട ജോസഫ് കടാക്ഷം വൈദ്യര്‍ 1920 ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച എഡിസണ്‍സ് സിദ്ധവൈദ്യശാലയാണ് സിദ്ധവൈദ്യ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം.
കടാക്ഷം വൈദ്യരുടെ മൂത്ത മകനായ എഡിസണ്‍സ് വൈദ്യര്‍ ഈ വൈദ്യശാലയുടെ പ്രശസ്തി നാടെങ്ങും പരത്തി.എഡിസണ്‍സ് വൈദ്യരുടെ മകനായ മനുവൈദ്യരാണ് ഇപ്പോള്‍ എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള മുഖ്യ കേന്ദ്രത്തിനു പുറമേ വൈദ്യശാലയ്ക്ക് കോട്ടയത്തും കോഴിക്കോട്ടും ശാഖകളുണ്ട്. മുഖ്യ കേന്ദ്രത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളും ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിവരെ കണ്‍സല്‍ട്ടേഷന്‍ സൗകര്യമുണ്ട്.
കോട്ടയം, കോഴിക്കോട് ശാഖകളില്‍ വൈദ്യശാലയുടെ മെഡിക്കല്‍ ടീം എത്തുന്നത് യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളിലുമാണ്.
വിദൂരദേശങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് വൈദ്യശാലയില്‍ നേരിട്ടെത്താതെ തന്നെ സിദ്ധവൈദ്യ ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കത്ത് / ഇ - മെയില്‍ മുഖേന രോഗ വിവരം അറിയിക്കുന്നവര്‍ക്ക് വി.പി.പി. / കൊറിയര്‍ ആയി മരുന്നുകള്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര എന്ന പ്രദേശത്ത് 23.5 ഏക്കര്‍ സ്ഥലത്ത് എഡിസണ്‍സ് സിദ്ധഗ്രാമം എന്ന സിദ്ധ ട്രീറ്റ്മെന്‍റ് റിസോര്‍ട്ട് വിപുലമായ സൗകര്യങ്ങളോടെ വികസിച്ചുവരികയാണ്.
എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ ഔഷധനിര്‍മ്മാണ യൂണിറ്റായ എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സ് പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സിന്‍റെ ആദ്യ ബ്രാന്‍റഡ് ഉത്പന്നമായ എഡിസണ്‍സ് സിദ്ധ സഞ്ജീവിനി ഉടന്‍ വിപണിയിലെത്തുമെന്നറിയുന്നു.
സിദ്ധവൈദ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈദ്യശാലയുടെ മുഖ്യ കേന്ദ്രത്തിലെ വിലാസത്തില്‍ അപേക്ഷിച്ച്, സൗജന്യ ബുക്ക്ലെറ്റ് കരസ്ഥമാക്കാം. ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ബുക്ക്ലെറ്റുകള്‍ ലഭ്യമാണ്.
മാരകരോഗങ്ങളും മാറാവ്യാധികളും ബാധിച്ചവരെ ആരോഗ്യ പൂര്‍ണ്ണമായ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശേഷിയുള്ള സിദ്ധവൈദ്യത്തിന്‍റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. രോഗാതുരമായ ആധുനിക സമൂഹത്തിന് ശാന്തിമന്ത്രമായി മാറുന്ന ഈ ദിവ്യവൈദ്യവിജ്ഞാനം ഭാരതത്തിന്‍റെ തനത് പൈതൃകമാണെന്ന കാര്യത്തില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം.
വൈദ്യശാലയുടെയും ശാഖകളുടെയും വിലാസങ്ങള്‍ : മുഖ്യകേന്ദ്രം: കേശവദാസപുരം, തിരുവനന്തപുരം ഫോണ്‍: 0471-2543460, 2541755, 2544814 മൊബൈല്‍: 94470 41755, 94470 83370 ഇ മെയില്‍: ണഭരഴധറസഃണഢധലമഭലലധഢഢദട.ഡമബ ണഢധലമഭലലധഢഢദടഃദമളബടധഫ.ഡമബ
(കണ്‍സള്‍ട്ടേഷന്‍ - ഞായറാഴ്ച്ചകളും, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ)
കോഴിക്കോട് ശാഖ
എഡിസണ്‍ സിദ്ധവൈദ്യശാല, പൈപ് ലൈന്‍, പട്ടേരി, മെഡിക്കല്‍ കോളേജ് റോഡ്, കോഴിക്കോട്, മൊബൈല്‍: 94470 41755, 94470 83370 (കണ്‍സള്‍ട്ടേഷന്‍: മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ)
കോട്ടയം ശാഖ
എഡിസണ്‍ സിദ്ധവൈദ്യശാല, പി.എസ്.സി. ഓഫീസിന് എതിര്‍വശം, ദേവലോകം റോഡ്, കഞ്ഞിക്കുഴി, കോട്ടയം മൊബൈല്‍: 94470 41755, 94470 83370 (കണ്‍സള്‍ട്ടേഷന്‍: രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ).