തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റില്‍ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 16 ഒഴിവുകളാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1) റിസര്‍ച്ച് അസിസ്റ്റന്റ് / എഞ്ചിനീയര്‍ (ഒരൊഴിവ്): എം.എസ്.സി (ലേബര്‍ ഫിസിക്സ്), എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്). എം.ടെക് (ഒപ്റ്റോ എലക്‌ട്രോണിക്‌സ് ആന്‍ഡ് ലേസര്‍ ടെക്‌നോളജി) എന്നിവയില്‍ ഏതെങ്കിലുമൊരു ബിരുദമാണ് യോഗ്യത. ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം - 15000.00 രൂപ
2) സിസ്റ്റം അഡ്‌മിന്‍സ്‌ട്രേറ്റര്‍ (ഒരൊഴിവ്): ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ /എം.എസ്.സി - കമ്പ്യൂട്ടര്‍ സയന്‍സ്) ആണ് യോഗ്യത. ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം - 10000.00 രൂപ
3) ടെക്‌നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (3 ഒഴിവുകള്‍): ഇലക്‌ട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഒന്നില്‍ ത്രിവത്സര ഡിപ്ലോമ / ബിരുദം, പിജിഡിസിഎ ആണ് യോഗ്യത. ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം - 5000.00
4) ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (2 ഒഴിവുകള്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ പ്ലസ് ടുവും ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം - 5000.00
5) ഫാക്കല്‍റ്റി കം കോര്‍ഡിനേറ്റര്‍ (ഒരൊഴിവ്): ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ) ആണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ശമ്പളം - 10000.00 രൂപ
6) ഓഫീസ് അസിസ്റ്റന്റ് അക്കൌണ്ട്സ് (2 ഒഴിവുകള്‍): ബി.കോം ടാലി. ആണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ശമ്പളം - 6000.00
7) പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (ഒരൊഴിവ്): പത്താം ക്ലാസ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം - 4000.00 രൂപ.
8) ലൈറ്റ് അസിസ്റ്റന്റ് (ഒരൊഴിവ്): പത്താം ക്ലാസ്, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം - 4000 രൂപ.
9) ലാബ് അസിസ്റ്റന്റ് (2 ഒഴിവുകള്‍): പ്ലസ് ടു, നോണ്‍ ലീനിയര്‍ എഡിറ്റിംഗില്‍ ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പ്ലസ് ടു, ആനിമേഷനില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം - 5000 രൂപ.
10) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (2 ഒഴിവുകള്‍), പ്ലസ് ടു, ഡിടിപി (മലയാളം ആന്‍ഡ് ഇംഗ്ലീഷ്) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം - 5000 രൂപ.
ഫെബ്രുവരി പത്തിന് മുമ്പ് അപേക്ഷകള്‍ ലഭിച്ചിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിന് ബന്ധപ്പെടുക - ദ രജിസ്‌ട്രാര്‍, സിഡിറ്റ്, ചിത്രാജ്ഞലി ഹില്‍സ്, തിരുവനന്തപുരം - 695027. കൂടുതല്‍ വിവരങ്ങള്‍ക്ക് സിഡിറ്റ് സൈറ്റ് (സിഡിറ്റ് ഡോട്ട് ഓര്‍ഗ്) സന്ദര്‍ശിക്കുക.