പ്രായം: 2007 ജൂലൈ 28ന് 18നും 23നും ഇടയ്ക്ക്. (1984 ജൂലൈ 28നും 1989 ജൂലൈ 28നും ഇടയ്ക്ക് ജനിച്ചവരാകണം). എസ്.സി/എസ്.ടി, ഗവ. ജീവനക്കാര്‍, ബി.എസ്.എഫുകാര്‍ എന്നിവര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയിള്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ഉയരം: 170 സെ.മീ. (എസ്.ടിക്ക് 162.5 സെ. മീ.) നെഞ്ചളവ് 80 സെ. മീ. (5 സെ. മീ വികസിപ്പിച്ച് 85 സെ. മീ., എസ്ടിക്ക് 76-81 സെ. മീ.).
ദൂരക്കാഴ്ച 6/6, 6/9 കണ്ണടയില്ലാതെ. കളര്‍വിഷന്‍ ടെസ്റ്റും പാസാകണം. എഴുത്തുപരീക്ഷയും 1.6 കി. മീ. ഓട്ടം (ആറരമണിക്കൂര്‍), ലോംഗ് ജമ്പ് (3.65 മീറ്റര്‍) എന്നീ കായികക്ഷമതാ പരിശോധനയും ഉണ്ടാകും.
നിശ്ചിത മാതൃകയിലുള്ള എ-4 വലിപ്പമുള്ള കടലാസില്‍ അപേക്ഷാഫോറവും അഡ്മിറ്റ്കാര്‍ഡും തയ്യാറാക്കി ഫോട്ടോപതിച്ച് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം. ഒരു ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ്ചെയ്തത് അപേക്ഷക്കൊപ്പം പിന്‍ ചെയ്യണം.
യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്മാര്‍ക്ക് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും അപേക്ഷക്കൊപ്പം അയക്കണം.
അപേക്ഷാഫീസ് 50 രൂപ (എസ്.സി/എസ്ടി/വിമുക്തഭടസ്ഥാര്‍ക്കും ഫീസില്ല) The DIG/Commandant, BSF STS Yelehanka, Bangalore, Pin - 560063 എന്ന പേരില്‍ ബാംഗ്ലൂരില്‍ മാറാവുന്ന വിധം എസ്.ബി.ഐ ഡി.ഡി/ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ ആയി അപേക്ഷക്കൊപ്പം വയ്ക്കണം.
ഇതുകൂടാതെ സ്വന്തം വിലാസമെഴുതിയ 25 X 12 സെ.മീ. വലുപ്പമുള്ള രണ്ടു കവറുകളില്‍ ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് അതും അപേക്ഷക്കൊപ്പം വയ്ക്കണം.