പി.ടി.ഐ.യില്‍ ജേണലിസ്റ്റ്‌

ബുധന്‍, 13 ഓഗസ്റ്റ് 2008 (16:43 IST)
പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ ഇംഗ്ലീഷ്‌ ജേണലിസ്റ്റുകളെ വേണം. അഹമ്മദാബാദ്‌, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്‌, ജയ്‌പുര്‍, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലാണ്‌ അവസരം.

ജനറല്‍, പൊളിറ്റിക്കല്‍, ഇക്കണോമിക്‌ കോര്‍പ്പറേറ്റ്‌ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.
ഇതുകൂടാതെ മികച്ച ജേണലിസ്റ്റുകള്‍ക്കും കോപ്പിറൈറ്റര്‍മാര്‍ക്കും ഇക്കണോമിക്‌സ്‌ ഡസ്‌കിലും ദേശീയ, അന്തര്‍ദേശീയ ഡസ്‌കുകളിലും അവസരമുണ്ട്‌.

അപേക്ഷകര്‍ക്ക്‌ ചുരുങ്ങിയത്‌ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഉയര്‍ന്ന പ്രായം 40 വയസ്സ്‌. അപേക്ഷകള്‍ ഉടന്‍ hrdOpti.in.. എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

വെബ്ദുനിയ വായിക്കുക