ബെയ്ജിംഗ്: ഇന്ത്യയുടെ കൌമാര ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ ഞായറാഴ്ച ഒളിമ്പിക്‍സ് വനിതാബാഡ്മിന്‍റണിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഉക്രയിനിന്‍റെ ലാറിസ ഗ്രൈഗയെ നേരിട്ടുള്ള സെടറ്റുകളില്‍ തകര്‍ത്താണ് സൈന വിജയം കണ്ടത്.
ഇനി സ്ലൊവാക്യയുടെ ഇവാ സ്ലാഡെക്കൊവ- ഹോങ്കോംഗിന്‍റെ ലോക ആറാം നമ്പര്‍ ചെന്‍ വാങ് മത്സര വിജയിയെയാണ് സൈന നേരിടേണ്ടത്. വിജയം ഏക പക്ഷീയമായിരുന്നെങ്കിലും സൈനക്ക് ജയിക്കാന്‍ നന്നേ വിയര്‍ക്കേണ്ടി വന്നു