ബ്രിട്ടന്‍റെ സൈക്ലിങ്ങ് ടീം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷന്‍മാരുടെ ടീം പെര്‍സ്യൂട്ട് വിഭാഗത്തില്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടി. ബീജിങ്ങില്‍ 3:53.314 എന്ന സമയത്തിലാണ് ബ്രിട്ടീഷ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇതിന് മുന്‍പ് ബ്രിട്ടന്‍ ആതിഥേയത്ത്വം വഹിച്ച 1908ലെ ലണ്ടന്‍ ഒളിമ്പിക്സിലാണ് ബ്രിട്ടീഷ് ടീം ഈയിനത്തില്‍ ഇതിന് മുന്‍പ് സ്വര്‍ണ്ണം നേടിയത്. എഡ് ക്ലാന്‍സി, പോള്‍ മാനിങ്ങ്, ജെറൈന്‍റ് തോമസ് ബ്രാഡ്‌ലീ വിഗ്ഗിന്‍സ് എന്നിവരടങ്ങിയ സംഘമാണ് സൈക്ലിങ്ങ് ട്രാക്കില്‍ വീണ്ടും ബ്രിട്ടീഷ് പതാക പാറിച്ചത്.
ഡെന്‍മാര്‍ക്ക് ടീമാണ് ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയത്. ഡെന്‍മാര്‍ക്ക് സംഘം 4:00.040 എന്ന സമയത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ന്യൂസിലന്‍ഡ് വെങ്കലവും നേടി.