മൂന്ന് ഫൌള്‍: അഞ്ജു പുറത്ത്

ചൊവ്വ, 19 ഓഗസ്റ്റ് 2008 (09:41 IST)
PROPRO
ഏറെ പ്രതീക്ഷ ഒളിമ്പിക്‍സിനെത്തിയ ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജിനും ഒന്നും ചെയ്യാനായില്ല. ബീജിംഗ് ഒളിമ്പിക്‍സില്‍ അഞ്ജു മത്സരിച്ച ലോംഗ് ജമ്പിന്‍റെ യോഗ്യതാ റൌണ്ടില്‍ തന്നെ ഇന്ത്യന്‍ താരം പുറത്തായി.

അഞ്ജുവിന്‍റെ സ്പെഷ്യല്‍ ഇനമായ ലോംഗ്ജമ്പില്‍ മൂന്ന് ശ്രമങ്ങളും ഫൌളായ നാണക്കേടും താരത്തിനായി.

പാരീസില്‍ 2003 ല്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിക്കൊണ്ട് വേദിയിലേക്ക് എത്തിയ അഞ്ജുവിന് പക്ഷേ ഇന്ത്യന്‍ പ്രതീക്ഷ താങ്ങാനായില്ല.

ഏതന്‍‌സില്‍ 6.83 ചാടിയെങ്കിലും പി9ന്നീടുള്ള മത്സരങ്ങളില്‍ ഒന്നും തന്നെ താരത്തിനു കാര്യമായ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല.

അതിനു ശേഷം മൊണാക്കോയില്‍ 6.75 ചാടിയ അഞ്ജു മറ്റ് മൂന്ന് മീറ്റുകളിലും കണ്ടത് 6.55 മീറ്ററായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ലോക അത്‌ലറ്റിക് മീറ്റില്‍ വെള്ളി കണ്ടെത്തിയ 6.75 ചാടിയതായിരുന്നു ഇതിനു മുമ്പ് അഞ്ജുവിന്‍റെ മികച്ച പ്രകടനം.

വെബ്ദുനിയ വായിക്കുക