അരനൂറ്റാണ്ട്ത്തെ കാത്തിരിപ്പിനു ശേഷം പാകിസ്ഥാനു മേല്‍ ബ്രിട്ടണ് ആദ്യ ജയം. ബീജിംഗില്‍ ഹോക്കി മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 4-2 നു തറപറ്റിച്ച ബ്രിട്ടീഷ് ടീം രചിച്ചത് ചരിത്രമായിരുന്നു. ഒളിമ്പിക്‍സ് കളിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായെങ്കിലും 56 വര്‍ഷത്തിനു ശേഷമാണ് പാകിസ്ഥാനെ ബ്രിട്ടന്‍ തോല്‍പ്പിച്ചത്.
ഒന്നാം പകുതിയില്‍ തന്നെ 3-0 നു മുന്നില്‍ എത്തിയ ടീം രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി അടിച്ച മുഴുവന്‍ പോയിന്‍റും സ്വന്തമാക്കുക ആയിരുന്നു. ഇതിനു മുമ്പ് ബ്രിട്ടന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയത് 1952 ഹെത്സിങ്കിയില്‍ ആയിരുന്നു. കഴിഞ്ഞ രണ്ട് ഒളിമ്പിക്‍സിലും പാകിസ്ഥാന്‍ ബ്രിട്ടണെ നാണം കെടുത്തുക ആയിരുന്നു.
സിഡ്‌നി 2000 ല്‍ 8-1 നും ഏതന്‍സില്‍ 8-2 നുമായിരുന്നു ബ്രിട്ടനെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകള്‍ നേടിയ റോബ് മൂറിനു പുറമെ ആഷ്‌ലി ജാക്‍സണ്‍, ജയിംസ് ടിന്‍ഡല്‍ എന്നിവര്‍ കൂടി ബ്രിട്ടന്‍റെ ഗോളുകള്‍ നേടി.
രണ്ടാം പകുതിയില്‍ നായകന്‍ ബെന്‍ ഹവാസ് പുറത്തായ ശേഷം പത്തു പേരുമായിട്ടായിരുന്നു ബ്രിട്ടീഷ് ടീം പോരാടിയത്. ഷക്കീല്‍ അബ്ബാസും മുഹമ്മദ് വക്വാസും പാകിസ്ഥാന്‍റെ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി തുടക്കക്കാരായ ചൈനയെ 4-1 നു കീഴടക്കി.