ബോള്‍ട്ട് ലൂയിസിനെ പിന്തുടരുന്നു

ബുധന്‍, 20 ഓഗസ്റ്റ് 2008 (11:16 IST)
PROPRO
ഒളിമ്പിക്‍സ് സ്പ്രിന്‍റില്‍ കാള്‍ ലൂയിസിനെ പിന്തുടരുകയാണ് ജമൈക്കന്‍ താരവും 100 മീറ്റര്‍ ലോകറെക്കൊഡ് ജേതാവുമായ ഉസൈന്‍ ബോള്‍ട്ട്. ബുധനാഴ്ച നടക്കുന്ന 200 മീറ്ററിലൂടെ സ്പ്രിന്‍റ് ഡബിള്‍ തികയ്ക്കാനുള്ള ശ്രമത്തിലാണ് ഉസൈന്‍ ബോള്‍ട്ട്. നാഷണല്‍ സ്റ്റേഡിയത്തില്‍ ഇതിനു പിന്നാലെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍‌സും നടക്കും.

200 മീറ്ററില്‍ സ്വര്‍ണ്ണം നേടാനുള്ള പ്രതീക്ഷ ശക്തമാക്കുന്ന തരത്തിലാണ് ബോള്‍ട്ട് സെമി ഫൈനല്‍ മത്സരത്തിലും പ്രകടനം നടത്തിയത്. 20.09 സെക്കന്‍ഡില്‍ ജമൈക്കന്‍ താരം യോഗ്യത സമ്പാദിച്ചു. 1984 ലോസ് ഏഞ്ചത്സ് ഒളിമ്പിക്‍സിനു ശേഷം ഒരു അത്‌ലറ്റ് പോലും 200, 100 മീറ്ററുകളില്‍ സ്വര്‍ണ്ണം കണ്ടെത്തിയിട്ടില്ല.

എന്നാല്‍ ബോള്‍ട്ടിനു ശക്തമായ എതിര്‍പ്പ് തന്നെ നേരിടേണ്ടി വരും. നെതര്‍ലന്‍ഡ് താരം ചുരാണ്ടി മാര്‍ട്ടീന, അമേരിക്കന്‍ താരങ്ങളായ വാലസ് സ്പീയര്‍മോന്‍, ഷോന്‍ ക്രഫോര്‍ഡ് എന്നിവരാണ് 200 മീറ്ററില്‍ ബോള്‍ട്ടിനെ വെല്ലുവിളിക്കുന്നത്. മാര്‍ട്ടീനയുടെ മികച്ച സമയം 20.11, സ്പീയര്‍മോന്‍റെത് 20.14 സമയവും ക്രാഫോര്‍ഡിന്‍റെത് 20.12 സമയവുമാണ്.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിത്സില്‍ അമേരിക്കന്‍ താരം ഷീനാ ടോറ്റ്സയാണ് പ്രതീക്ഷ. സെമി ഫൈനലില്‍ 54.07 ആയിരുന്നു സമയം. ജമൈക്കന്‍ താരം മലൈന്‍ വാക്കര്‍ കണ്ടെത്തിയ 54.20 ടോറ്റ്സയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അമേരിക്കയുടെ ടിഫാനി റൊസ്, പോളണ്ടിന്‍റെ അന്നാ ജെസിയന്‍, ഗ്രേറ്റ് ബ്രിട്ടന്‍റെ ടാഷാ ഡാന്വെര്‍‌സ് എന്നിവരും മികച്ച പ്രകടനം കാത്തിരിക്കുന്ന താരമാണ്.

വെബ്ദുനിയ വായിക്കുക