ബാഡ്മിന്‍റണ്‍ :സൈന ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ കൌമാര ബാഡ്മിണ്ടണ്‍ താരം സൈന നെഹ്‌വാല്‍ ഒളിമ്പിക്സിലെ വനിതകളുടെ സിംഗിള്‍സ് ഷട്ടില്‍ ബാഡ്മിന്‍റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

നാലാം സീഡും ലോകത്തെ നമ്പര്‍ താരവുമായ ഹൊങ്കോങിന്‍റെ വാങ് ചെന്നിനെ 2-1 നു തോല്‍പ്പിച്ചാണ് സൈന മെഡല്‍ പ്രതീക്ഷ വളര്‍ത്തിയത്.വാശിയേറിയ മത്സരത്തില്‍ 21-11, 19-21,21-11 എന്നസ്കോറിനാളണ് ചെന്‍ സൈനയോട് തോറ്റത്.

സൈനയുടെ അട്ടിമറിവിജയം ബിന്ദ്ര നേടിയ സ്വര്‍ണ്ണ മെഡലിനോടൊപ്പം ഇന്ത്യന്‍ ക്യാമ്പുകളില്‍ അവേശം നിറച്ചിട്ടുണ്ട്. ഒരു മെഡല്‍.., കഴിയുമെങ്കില്‍ സ്വര്‍ണ്ണമെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് സൈന വാര്‍ത്താ ലേഖകരോടു പറഞ്ഞു

വെബ്ദുനിയ വായിക്കുക