ഫെല്പ്സിനു വീണ്ടും സ്വര്‍ണ്ണം

തിങ്കള്‍, 11 ഓഗസ്റ്റ് 2008 (11:28 IST)
PROPRO
അമേരിക്കന്‍ താരം മൈക്കല്‍ ഫെല്പ്‌സ് വീണ്ടും മികവിലേക്ക് ഉയര്‍ന്നപ്പോള്‍ അമേരിക്കയ്‌ക്ക് നീന്തല്‍ കുളത്തില്‍ നിന്നും രണ്ടാമത്തെ സ്വര്‍ണ്ണം. 4x 400 മീറ്റര്‍ ഫ്രീ സ്റ്റൈ‌ല്‍ റിലേയിലാണ് അമേരിക്കന്‍ താരം രണ്ടാം സ്വര്‍ണ്ണം കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ടാമത്തെ ലോക റെക്കോഡ് സമയത്തിലാണ് ഫെല്പ്സ് നേട്ടം കരസ്ഥമാക്കിയത്.

ഫെല്‍‌പ്സിനൊപ്പം ഗരത് വെബ്ബര്‍ ഗേല്‍, കല്ലന്‍ ജോണ്‍സ്, ജേസണ്‍ ലെസക് എന്നിവരാണ് ലോക റെക്കോഡോടെ സ്വര്‍ണ്ണം നേടിയ ടീമിലെ മറ്റുള്ളവര്‍. 3:08.24 എന്ന സമയത്തിലാണ് ടീം മികച്ച സമയം കുറിച്ചത്. ജോണ്‍‌സ് ,നതന്‍ അഡ്രിയാന്‍, വൈല്‍ഡ്മാന്‍ തോബ്രിനര്‍, മാറ്റ് ഗ്രേവ്‌സ് എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച 3:12.23 സമയമാണ് പഴങ്കഥയായത്.

അമേരിക്കന്‍ താരം മാര്‍ക്ക് സ്പിറ്റ്‌സിന്‍റെ ഏഴ് സ്വര്‍ണ്ണമെന്ന ഒളിമ്പിക്‍സ് റെക്കോഡ് ലക്ഷ്യമിടുന്ന ഫെല്‍‌പ്സിന്‍റെ നേട്ടത്തില്‍ സ്വര്‍ണ്ണം രണ്ടായി. ഫ്രഞ്ച് ടീമിനാണ് വെള്ളി. അമൌറി ലെവോക്‍സ്, ഫാബിയന്‍ ഗിലറ്റ്, ഫ്രെഡെറിക് ബോസ്ക്ക്, അലൈന്‍ ബെര്‍‌ണാഡ് എന്നിവര്‍ 3:08.32 സമയത്തിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

എമ്മണ്‍ സുള്ളിവന്‍ നേതൃത്വം നല്‍കിയ ഓസ്ട്രേലിയന്‍ ടീം 3:09.91 സമയവുമായി മൂന്നാം സ്ഥാനത്തെത്തി. ആന്‍ഡ്രൂ ലൌട്ടര്‍ സ്ട്രൈന്‍, ആഷ്‌ലി കാലസ്, മാറ്റ് ടാര്‍ജെറ്റ് സ്വാം എന്നിവരായിരുന്നു ടീമിലെ മറ്റുള്ളവര്‍.

വെബ്ദുനിയ വായിക്കുക