പേസ്-ഭൂപതി സഖ്യം പുറത്തായി

വെള്ളി, 15 ഓഗസ്റ്റ് 2008 (14:52 IST)
PROPRD
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമായിരുന്ന ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂ‍പതി സഖ്യം ഒളിമ്പിക്‍സ് ടെന്നീസ് ഡബിള്‍സില്‍ നിന്നും പുറത്തായി. ഇന്ത്യന്‍ സഖ്യം സ്വിറ്റ്‌സര്‍ലന്‍ഡ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.

മഴ മൂലം മാറ്റി വച്ച രണ്ടാം റൌണ്ട് മത്സരത്തില്‍ സ്വിസ് സഖ്യമായ മുന്‍ സിംഗിള്‍സ് ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും പങ്കാളി സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഉള്‍പ്പെട്ട സഖ്യത്തൊടാണ് ഇന്ത്യന്‍ സഖ്യം പരാജയം രുചിച്ചത്.

ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ 6-2, 6-4 എന്ന സ്കോറിനായിരുന്നു പരാജയപ്പെട്ടത്. വനിതാ ഡബിള്‍സില്‍ സാനിയാ-സുനിതാ റാവു സഖ്യം പരാജയപ്പെട്ടതോടെ പേസ്-ഭൂപതി സഖ്യത്തില്‍ ഇന്ത്യന്‍ പ്രതീക്ഷ സജീവമായിരുന്നു.

അഭിനവ് ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടം ഒഴിച്ചാല്‍ മിക്കവാറും എല്ലാ ഇനങ്ങളില്‍ തന്നെയും യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ തന്നെ പുറത്തായ ഇന്ത്യയ്‌ക്ക് ഇനി ഉറ്റു നോക്കാന്‍ ബോക്‍സര്‍മാര്‍ മാത്രമാണ് ബാക്കിയുള്ളത്.

വെബ്ദുനിയ വായിക്കുക