നഡാലിന് ഒളിമ്പിക് സ്വര്‍ണ്ണം

ബെയ്ജിംഗ്: ലോകത്തിലെ ഒന്നാം നമ്പര്‍ താരമാകന്‍ ഒരുങ്ങിനില്‍ക്കുന്ന സ്പാനിഷ് ടെന്നിസ് താരം റഫേല്‍ നഡാല്‍ ഒളിമ്പിക്സിലെ സ്വര്‍ണ്ണമെഡലും സ്വന്തമക്കി. ഞായറാഴ്ച ചിലിയിലെ ഫെര്‍നാന്‍ഡൊ ഗോണ്‍സാലെസിനെ നേരിട്ടുള്ള സെറ്റുകളിലാണ് നഡാല്‍ ഒളിമ്പിക് ഫൈനലില്‍ തകര്‍ത്തത് 6-3, 7-6,6-3.

ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടിയ നഡാല്‍ ലോകത്തെ 12 നമ്പര്‍ താരമായ ഗോണ്‍സാലെസിനെതിരെ കളിയിലുടനീളാം വ്യക്തമായ ആധിപത്യം പുലര്‍ത്തി.

രണ്ടാം സെറ്റില്‍ ഗോന്ണ്‍സാലെസ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും, നഡാല്‍ 7-6 ന്‍ സെറ്റ് കൈയടക്കി. ഇതു ചിലി കളിക്കാരനെ നിര്‍വീര്യമക്കി 6-3 നു സെറ്റ് വിട്ടുകൊടുക്കുകയും ചെയ്തു.

ഈ വിജയം ലോക ഒന്നാം നമ്പറിലെടത്താനുള്ള നഡാലിന്‍റെ സാധ്യത ഇരട്ടിപ്പിച്ചു.ഇനി ഏതെങ്കിലും മത്സരത്തില്‍ തോറ്റാല്‍ പൊലും നഡാലിന്‍റെ സിംഹാസനം ഇളകില്ല.

വെബ്ദുനിയ വായിക്കുക