ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങളുമായി മത്സരിക്കാനെത്തിയ ചൈന സ്വര്‍ണ്ണ വേട്ട തുടരുന്നു. ഡൈവിംഗില്‍ 10 മീറ്റര്‍ സിങ്ക്രണൈസ് സ്വര്‍ണ്ണം കണ്ടെത്തിയ ചൈന ഭാരോദ്വഹത്തിലൂടെ തിങ്കളാഴ്ച രണ്ടാം സ്വര്‍ണ്ണവും നേടി. ചെന്‍ യാങ്കിംഗായിരുന്നു ഭാരോദ്വഹത്തില്‍ ചൈനയുടെ രണ്ടാം സ്വര്‍ണ്ണത്തിന് അവകാശിയായത്.
നേരത്തെ ആദ്യ ദിനത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ചെന്‍ സിയാസിയ ആയിരുന്നു എങ്കില്‍ തിങ്കളാഴ്ച 58 കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണ്ണം ചൈനയ്ക്ക് സ്വര്‍ണ്ണം നല്‍കിയത് മറ്റൊരു ചെന്‍ ആയിരുന്നു. മത്സരത്തില്‍ മൊത്തം 244 കിലോഗ്രാം ഉയര്‍ത്തിയ ചെന്‍ യാംഗിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
റഷ്യന്‍ താരം മരീന ഷിയാനോവയ്ക്കാണ് വെള്ളി മെഡല്‍. 227 കിലോ ഉയര്‍ത്തിയായിരുന്നു റഷ്യന്‍താരം വെള്ളി മെഡല്‍ ജേതാവായി. വെങ്കലം തായ്ലന്ഡ് താരം വാന്‍ഡീ കമെം സ്വന്തമാക്കി. 131 കിലോ ആയിരുന്നു ഉയര്‍ത്തിയത്
ഇതോടെ ഭാരോദ്വഹന മത്സരം നടന്ന മൂന്ന് ദിവസവും ചൈന സ്വര്‍ണ്ണം കണ്ടെത്തി. ശനിയാഴ്ച 48 കിലോ ഗ്രാം വിഭാഗത്തില്‍ ചെന്‍ സിയാസിയ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. രണ്ടാം ദിവസമായ ഞായറാഴ്ച 53 കിലോ വിഭാഗത്തില്‍ പുരുഷ താരം ലോംഗ് കിംഗുവാന് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ആദ്യം ചൈനയ്ക്ക് വന്ന സ്വര്‍ണ്ണം ഇരട്ട ഡൈവിംഗ് വിഭാഗത്തില്‍ ആയിരുന്നു. ചൈനയുടെ കുത്തകയായ ഈ മത്സരത്തില്‍ പുരുഷ വിഭാഗത്ത് നിന്നും ലിന് യൂ ഹ്യൂ ലിയാംഗ് സഖ്യമായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. 10 മീറ്റര്‍ പുരുഷ സിങ്ക്രണൈസ്ഡ് വിഭാഗത്തില്‍ ഇരുവരും ചേര്‍ന്ന് 468.18 പോയിന്റുകള്‍ നേടി.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മ്മന്‍ സഖ്യം പാട്രിക് ഹൌസ്ഡിംഗ്, സാഷാ ക്ലെയ്ന് സഖ്യത്തിനാണ് വെള്ളി. 450.24 ആയിരുന്നു പോയിന്റ്. റഷ്യന്‍ സഖ്യമായ ഗെല്‍ബ് ഗാല്പെറിന്, ദിമിത്രി ദോബ്രോസ്ക്കോക്ക് സഖ്യം 445.26 പോയിന്റുമായി വെങ്കല മെഡല്‍ കണ്ടെത്തി.