ഫെല്‍പ്സിനു തുല്യന്‍ ഫെല്‍‌പ്സ്

ശനി, 16 ഓഗസ്റ്റ് 2008 (10:28 IST)
PROPRO
ഒരു ഒളിമ്പിക്‍സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന റെക്കോഡ് അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍‌സ്പ്സിന് കയ്യെത്തും ദൂരത്ത്. ബീജിംഗ് ഒളിമ്പിക്‍സില്‍ ഏഴാം സ്വര്‍ണ്ണവും കരസ്ഥമാക്കിയ ഫെല്‍‌പ്സിന് ഇനി ഒരു മെഡല്‍ കൂടി നേടാനായാല്‍ റെക്കോഡ് കയ്യിലാകും. ഒളിമ്പിക്‍സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം എന്ന റെക്കോഡ് ഇപ്പോള്‍ തന്നെ അമേരിക്കന്‍ താരത്തിനൊപ്പമാണ്. ഒളിമ്പിക്‍സുകളില്‍ നിന്നായി 13 മെഡലുകള്‍ പേരിലുണ്ട്.

ശനിയാഴ്ച നടന്ന 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ മത്സരത്തിലാണ് ഫെല്‍‌പ്സ് അവസാനമായി സ്വര്‍ണ്ണം നേടിയത്. 50.58 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തിയ ഫെല്‍‌പ്സ് ലോക റെക്കോഡ് സ്ഥാപിക്കാതെ പോയ ഏക മത്സരം ഇതായിരുന്നു. എന്നാല്‍ 50-59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കാവിക്കിനെയും 51.12 സെക്കന്‍ഡില്‍ കടന്ന ഓസ്ട്രേലിയന്‍ താരം ആന്‍‌ഡ്രൂ ലൌട്ടര്‍ സ്ട്രൈ‌നെയും മറികടന്നാണ് ഫെല്‍‌പ്സ് ബീജിംഗിലെ ഏഴാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

ഇതോടെ ഒളിമ്പിക്‍സില്‍ ഏഴ് സ്വര്‍ണ്ണം കരസ്ഥമാക്കിയ അമേരിക്കന്‍ നീന്തല്‍ താരം മാര്‍ക്ക് സ്പിറ്റ്‌സ് 1972 മ്യൂണിക് ഒളിമ്പിക്‍സില്‍ കുറിച്ച ഏഴ് സ്വര്‍ണ്ണ നേട്ടത്തിനൊപ്പമായി ഫെല്‍‌പ്സ്. ഞായറാഴ്ച 4x100 മീറ്റര്‍ മെഡ്‌ലേ റിലേ മത്സരം കൂടി ബാക്കിയുണ്ട്. ഈ മത്സരത്തില്‍ കൂടി ജയിക്കാനായാല്‍ നേട്ടം ഫെല്പ്സിനൊപ്പമാകും.

വെബ്ദുനിയ വായിക്കുക