ഫെല്‍പ്സിനു അഞ്ചാം സ്വര്‍ണ്ണം

ബുധന്‍, 13 ഓഗസ്റ്റ് 2008 (10:40 IST)
PROPRO
ഒളിമ്പിക്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണമെന്ന റെക്കോഡിന്‍റെ അവകാശിയായതിനു തൊട്ടു പിന്നാലെ പുരുഷ നീന്തല്‍ താരം മൈക്കല്‍ ഫെല്‍‌പ്സ് അഞ്ചാം സ്വര്‍ണ്ണനേട്ടവും നടത്തി. ബുധനാഴ്ച നടന്ന 4x200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ആയിരുന്നു അമേരിക്കന്‍ താരം അഞ്ചാം സ്വര്‍ണ്ണം നേടിയത്.

നീന്തലിലെ അഞ്ചാമത്തെ മത്സരത്തിലും പതിവ് സംഭവമായ ലോകറെക്കോഡ് കണ്ടെത്താന്‍ അമേരിക്കന്‍ താരം മറന്നില്ല. 6 മിനിറ്റും 58.56 സെക്കന്‍ഡുമായിരുന്നു അമേരിക്കന്‍ ടീമിന്‍റെ സമയം. ഇതോടെ ഫെല്‍‌പ്സിന്‍റെ മൊത്തം ഒളിമ്പിക് മെഡല്‍ സമ്പാദ്യം 11 എണ്ണം ആയി. റിലേ മത്സരത്തില്‍ റഷ്യ വെള്ളിമെഡലും ഓസ്ട്രേലിയ വെങ്കലവും കണ്ടെത്തി.

ഫെല്‍‌പ്സിന്‍റെ മികവില്‍ ഒന്നാമതെത്തിയ താരം ഫിനിഷ് ചെയ്യുമ്പോള്‍ 10 മീറ്റര്‍ അകലെയായിരുന്നു എതിരാളികള്‍. ഫെല്‍‌സ്പ്സ് അനായാസേന നേട്ടത്തിലെത്തുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്ന മത്സരത്തില്‍ ഏഴ് മിനിറ്റ് മറികടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സന്ദേഹം നിലനിന്നത്.

വെബ്ദുനിയ വായിക്കുക