ഡബിള്‍ ട്രാപ്പില്‍ വാള്‍ട്ടണ്‍

ചൊവ്വ, 12 ഓഗസ്റ്റ് 2008 (15:57 IST)
PROPRO
അമേരിക്കന്‍ ഷൂട്ടിംഗ് താരം വാള്‍ട്ടണ്‍ എല്ലര്‍ സന്തോഷസാഗരത്തിലാണ്. ഒളിമ്പിക്‍സില്‍ പങ്കെടുത്ത ആദ്യ ഇനത്തില്‍ തന്നെ എലിയട്ട് കണ്ടെത്തിയത് ഗോള്‍ഡന്‍ നേട്ടം. മെന്‍സ് ഡബിള്‍ട്രാപ്പ് ഇവന്‍റില്‍ ഒളിമ്പിക് റെക്കോഡോടെയാണ് എല്ലെര്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. മുമ്പ് രണ്ട് തവണയും പന്ത്രണ്ടാമതും പതിനെഴാമതും ആയിരുന്നു.

എല്ലര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത് 190 പോയിന്‍റുകള്‍ നേടിയാണ്. ഫൈനല്‍ റൌണ്ടില്‍ അഞ്ച് തവണ മാത്രമാണ് എല്ലെര്‍ക്ക് ലക്‍ഷ്യം തെറ്റിയത്. 187 പോയിന്‍റ് നേടിയ ഇറ്റാലിയന്‍ താ‍രം ഫ്രാന്‍സിസ്ക്കോ ഡി അനിയെല്ല വെള്ളി മെഡല്‍ കണ്ടെത്തി. ചൈനീസ് താരം ഹു ബിന്യുവാനാണ് വെങ്കലമെഡല്‍. 182 പോയിന്‍റായിരുന്നു ബെന്യുവാന്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക