ജര്‍മ്മന്‍ താരം യാന്‍ ഫ്രോഡെനോയും ഓസ്ട്രേലിയന്‍ താരം എമ്മാ സ്നോസിലും ഒളിമ്പിക്സ് സ്വര്‍ണ്ണം ട്രയാത്‌ലണില്‍ സ്വന്തമാക്കി. 2008 ലോക ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് സ്പാനിഷ് താരം ഫ്രാന്‍സിസ്കോ ഗോമസ്, ഏതന്‍സിലെ വെള്ളി ജേതാവ് ന്യൂസിലാന്‍ഡിന്‍റെ ബെവന്‍ ഡോഹെര്‍ത്തി, സിഡ്നി 2000 ലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് സിമോണ്‍ വൈറ്റ് ഫീല്‍ഡ് എന്നിവരെ പിന്തള്ളിയാണ് ഫ്രൊഡെനോ സ്വര്‍ണ്ണം കണ്ടെത്തിയത്.
ട്രയാത്‌ലണിലെ വ്യത്യസ്തമായ ഇവന്‍റുകള്‍ ഒരു മണിക്കൂര്‍ 48.53 സമയത്തിലായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ സമയത്തിനേക്കാളും അഞ്ച് സെക്കന്‍ഡ് വ്യത്യാസത്തില്‍ കാനഡാ താരം സിമോണ്‍ വൈറ്റ് ഫീല്‍ഡ് വെള്ളി മെഡലിനു അര്‍ഹനായി. ന്യൂസിലാന്‍ഡ് ബെവന്‍ ഡോഹര്‍ത്തിക്കാണ് വെങ്കലം.
വനിതകളുടെ ഈ മത്സരത്തില്‍ എമ്മാ സ്നോസില്‍ പിന്നിലാക്കിയത് സഹോദരി എമ്മാ മൊഫാറ്റിനെയും പോര്‍ച്ചുഗലിന്‍റെ വെനേസ്സാ ഫെര്‍ണാണ്ടസിനെയും ആണ്. സ്നോസില്‍ ഒരു മണിക്കൂറും 58 മിനിറ്റും 27.66 സെക്കന്‍ഡും എടുത്തപ്പോള്‍ ഫെര്‍ണാണ്ടസ് ഒരു മണിക്കൂറും 59 മിനിറ്റും 34.63 സെക്കന്‍ഡും എടുത്ത് വെള്ളിമെഡലിനു അര്‍ഹയായി.