കിറ്റാജിമയ്‌ക്ക് ലോക റെക്കോഡ്

തിങ്കള്‍, 11 ഓഗസ്റ്റ് 2008 (09:52 IST)
PROPRO
ജപ്പാന്‍റെ പുരുഷ നീന്തല്‍ താരം കിറ്റാജിമാ കൊസുക്കെയ്‌ക്കും സിംബാബ്‌വേയുടെ വനിതാ താരം കിസ്റ്റി കാവണ്ടറിക്കും ലോക റെക്കോഡ്. തിങ്കളാഴ്ച നടന്ന ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിലായിരുന്നു കിറ്റാജിമയുടെ ലോക റെക്കോഡെങ്കില്‍ യോഗ്യതാ മത്സരത്തിലെ സെമി ഫൈനലില്‍ ആയിരുന്നു കിസ്റ്റിയുടെ മികച്ച പ്രകടനം.

പുരുഷന്‍‌മാരുടെ നീന്തലില്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ മത്സരിച്ച കിറ്റാജിമ 58.91സെക്കന്‍ഡ് സമയത്തിലാണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആറ് മീറ്റുകളില്‍ ഒരു മിനിറ്റില്‍ താഴെ 100 മീറ്റര്‍ എത്തിയ അമേരിക്കന്‍ താരം ബ്രെന്‍ഡന്‍ ഹാന്‍സെന്‍ 2006 ആഗസ്റ്റ് 1 ന് സ്ഥാപിച്ച 59.20 സമയമാണ് ജാപ്പനീസ് താരം മറികടന്നത്.

അമേരിക്കന്‍താരം അലക്‍സാണ്ടര്‍ ഡേല്‍ ഓവന്‍ രണ്ടാം സ്ഥാനത്തും ഫ്രഞ്ച് താരം ഹ്യൂഗസ് ദബോസ്ക്ക് മൂന്നാം സ്ഥാനത്തും എത്തി. ഡേല്‍ ഓവന്‍ 59.20 സമയം കണ്ടെത്തിയപ്പോള്‍ ദബോസ്ക്കിന്‍റെ സമയം 59.37 ആയിരുന്നു.

വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് സെമിയിലായിരുന്നു കിസ്റ്റി മികച്ച പ്രകടനം നടത്തിയത്. 58.77 സെക്കന്‍ഡില്‍ ദൂരം മറികടന്ന കിസ്റ്റി മറ്റ് ഏഴ് താരങ്ങളെയാണ് പിന്നിലാക്കിയത്. റഷ്യന്‍ താരം അനസ്താസ്യ സുവേരയും അമേരിക്കന്‍ താരം മാര്‍ഗരറ്റ് ഹോള്‍സറും രണ്ടാമതും മൂന്നാമതും എത്തി.

വെബ്ദുനിയ വായിക്കുക