ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡ (കെ.സി.എ.സി) യുടെ പ്രസിഡന്റായി റോയി പുത്തന്‍കുളം തെരഞ്ഞെടുക്കപ്പെട്ടു.
മിസ്സിസ്സാഗായിലെ സ്ക്വയര്‍ വണ്‍ ഓള്‍ഡര്‍ അഡല്‍ട്ട് സെന്ററില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് കെ.സി.എ.സി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജോബി ജോസഫ് പുത്തന്പുരയിലായിരിക്കും പുതിയ കെ.സി.എ.സി സെക്രട്ടറി.
ബിനോയി തോമസ് കുരുട്ടുപറമ്പില്‍ ട്രഷററായും എത്സമ്മ ജോണി കുന്നപ്പള്ളിമറ്റത്തില്‍ വൈസ് പ്രസിഡന്റായും ജോഷി ജേക്കബ് എടാട്ടുകാലായില്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അനില്‍ ചന്ദ്രപ്പിള്ളിയെ ഓഡിറ്ററായും തെരഞ്ഞെടുത്തു.
PRO
PRO
നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായി ജോണ്‍ തച്ചേട്ട്, ജോസഫ് സ്റ്റീഫന്‍ പാലാക്കുന്നേല്‍, റോബിന് ജേക്കബ് മൂലക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ഡയറക്ടര്‍ സൈമണ്‍ ജേക്കബായിരിക്കും.
സ്ഥാനമൊഴിയുന്ന ട്രസ്റ്റി ജോസഫ് പതിയിലിന് പകരമായി ജയ്മോന് കോട്ടൂര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
PRO
PRO
റോയി ലൂക്കോസ് പുത്തന്‍പറമ്പില്‍, തോമസ് തങ്കച്ചന് വെള്ളിരിമറ്റത്തില്‍ (തങ്കച്ചന് കല്ലിടിക്കില്‍) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ജോമോന് എടാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായി സോണി പൂഴിക്കാലായില്‍, ജോസഫ് പതിയില്‍, ജോര്‍ജ്ജ് കൊപ്പുഴയില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.