മട്ടന്‍ റോസ്‌റ്റ്

വെള്ളി, 24 ഡിസം‌ബര്‍ 2010 (11:51 IST)
ചേരുവകള്‍

ആട്ടിറച്ചി - രണ്ടു കിലോ (വലിയ കഷണങ്ങളാക്കിയത്)
ഉരുളക്കിഴങ്ങ് - അര കിലോ (അരിഞ്ഞത്)
തേങ്ങാപ്പാല്‍ - ഉരു തേങ്ങയുടെ മുഴുവനും
സവാള - നാലെണ്ണം (അരിഞ്ഞത്)
എണ്ണ - രണ്ടു കപ്പ്
താഴെ കാണുന്ന ചേരുവകള്‍ ഒരുമിച്ച് അരച്ചെടുക്കുക
പച്ചമുളക് - എട്ടെണ്ണം
ചുവന്ന മുളക് - നാലെണ്ണം
ഇഞ്ചി - രണ്ടു കഷണം
വെളുത്തുള്ളി - 14 അല്ലി
ചുവന്നുള്ളി - 10 അല്ലി
ഗ്രാമ്പൂ, എലക്കായ് (പൊടിച്ചത്) - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

സവാളയും, ഉരുളക്കിഴങ്ങും വറുത്തെറുക്കുക. അരപ്പ് ഇറച്ചിയും തേങ്ങാപ്പാലും ചേര്‍ത്ത് അവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇറച്ചി കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ എടുത്ത് എണ്ണയില്‍ വറുക്കുക. വറുത്ത ഇറച്ചിയുടെ മീതെ ഗ്രേവി ഒഴിച്ചെടുക്കുക. തുടര്‍ന്ന്, വറുത്ത് വെച്ച ഉരുളക്കിഴങ്ങ്, സവാള എന്നിവ ഇറച്ചിയുമായി ചേര്‍ത്തെടുക്കുക.

വെബ്ദുനിയ വായിക്കുക