വിഷമപ്പത്തിരി

വെള്ളി, 26 ഏപ്രില്‍ 2013 (18:10 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍

മൈദ - ഒരു കപ്പ്‌
ഗോതമ്പ്‌ മാവ്‌ - കാല്‍ കപ്പ്‌
കോഴിമുട്ട - നാല്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - നാല്‌
കിസ്മിസ്‌ - അര ടേബിള്‍ സ്പൂണ്‍
നെയ്യ്‌ - ഒരു സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - ആവശ്യത്തിന്‌
എണ്ണ - ആവശ്യമുള്ളത്

പാകം ചെയ്യേണ്ട വിധം

മൈദാമാവും ഗോതമ്പ്‌ മാവും പാകത്തിന്‌ ഉപ്പും വെള്ളവും ഒഴിച്ച്‌ കുഴയ്ക്കുക. അതിനുശേഷം കോഴിമുട്ട അടിച്ച്‌ പതപ്പിച്ച്‌ ഇതില്‍ ചേര്‍ക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ മൂപ്പിച്ചെടുത്ത്‌ ഇതില്‍ ചേര്‍ത്ത്‌ നല്ലവണ്ണം കുഴച്ച്‌ ചപ്പാത്തിക്ക് പരത്തുന്നപോലെ പരത്തി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും രണ്ട്‌ കോഴിമുട്ടയും ചേര്‍ത്ത്‌ കലക്കുക. പൊരിച്ച പത്തിരി കലക്കിയ മുട്ടകൂട്ടില്‍ മുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മുട്ട മുക്കിയ പത്തിരി ഇതിലേക്കിട്ട്‌ രണ്ട്‌ ഭാഗവും മൊരിച്ചെടുക്കുക. ഇതിന്റെ മുകളില്‍ ചൂടോടെ ബാക്കി പഞ്ചസാര വിതറി ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക