താറാവിറച്ചി - 1 കിലോ ഇഞ്ചി ചുരണ്ടിയത് - അര ടീസ്പൂണ്‍ സോയാസോസ് - 3 ടേബിള്‍സ്പൂണ്‍ പഞ്ചസാര കരിച്ചത് - 1 ടേബിള്‍സ്പൂണ്‍ ഡ്രൈഷെറി - 60 മില്ലി ചൈനീസ് ഫൈവ്‌സ്പൈസ് പൗഡര്‍ - അര ടീസ്പൂണ്‍ ലെറ്റൂസില, മല്ലിയില - ചെറുതായരിഞ്ഞത്
പാകം ചെയ്യേണ്ട വിധം
കൊഴുപ്പ് നീക്കിയ താറാവിറച്ചിയില്‍ മുഴുവനും ഫോര്‍ക്ക് കൊണ്ട് കുത്തുക. റോസ്റ്റിംഗ് ടിന്നില്‍ വച്ച് ഓവനില്‍ ബേക്ക് ചെയ്യുക. അതിനുശേഷം ടിന്നില്‍ നിന്നെടുത്ത് താറാവിനുള്ളിലെ വെള്ളം മാറ്റുക. ടിന്നില്‍ നിന്ന് കൊഴുപ്പും മാറ്റുക. ജിഞ്ചര്‍ റൂട്ട്, ഷെറി, ചൈനീസ് ഫൈവ്സൈ്പസ് പൗഡര്‍ ഇവ ജ്യൂസില്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് തുടരെ ഇളക്കി ഇറക്കുക. താറാവ് ബേക്കിംഗ് ടിന്നിലെ നാപ്ക്കിനില്‍ വച്ച് സോസ് മീതെ പുരട്ടി അര മണിക്കൂര്‍ കൂടി റോസ്റ്റ് ചെയ്യുക. തണുക്കുമ്പോള്‍ കഷണങ്ങളാക്കി മീതെ അല്ലിയിലയും ലെറ്റൂസിലയും ഇട്ട് അലങ്കരിക്കുക.