ഖത്തറില്‍ നാല് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (10:23 IST)
PRO
സെപ്‌റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കാനായി ഇറങ്ങിയതിനെ തുടര്‍ന്ന്‌ വിഷവാതകം ശ്വസിച്ച്‌ നാലു മലയാളികള്‍ ദോഹയില്‍ മരിച്ചു. ശഹാനിയയില്‍ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയിലാണ് നാലു മലയാളികള്‍ മരിച്ചത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രിയിലേയ്ക്ക് മാറ്റി.

കോഴിക്കോട്, മലപ്പുറം വര്‍ക്കല സ്വദേശികളാണ് മരിച്ചവര്‍. ശഹാനിയ്യയിലെ ഒരു കമ്പനിയുടെ സെപ്റ്റിട്ടാങ്ക് വൃത്തിയാക്കാന്‍ കരാറെടുത്തവരായിരുന്നു കൊല്ലപ്പെട്ട നാലുപേരും.

ഇത് പ്രകാരം മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ക്ക് തിരിച്ചുകയറാന്‍ കഴിഞ്ഞില്ല. ഇവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോഴാണ് മറ്റ് രണ്ട്‌പേരും അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക