ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളി കുട്ടികള്‍ മരിച്ചു
വെള്ളി, 3 ജനുവരി 2014 (11:22 IST)
PRO
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒമാനിലെ സമദ് ഷാനില്‍ നിന്ന് ഇബ്രയിലേക്കു വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം.
പരപ്പനങ്ങാടി സ്വദേശി സുനിലിന്റെ മക്കളായ വൈഭവ്, വേദ എന്നിവരാണ് മരിച്ച രണ്ടു കുട്ടികള്‍.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകനാണു മരിച്ച മൂന്നാമത്തെ കുട്ടി. ഗുരുതരമായ പരുക്കുകളോടെ കുട്ടികളുടെ അമ്മമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.