പെന്‍റക്കോസ്റ്റല്‍ ദേശീയ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ തുടങ്ങി

വെള്ളി, 14 നവം‌ബര്‍ 2008 (13:23 IST)
PROPRO
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഇരുപത്തി ഏഴാമത് ദേശീയ പെന്‍റക്കോസ്റ്റല്‍ ദേശീയ കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷന് തുടക്കമായി. നവംബര്‍ രണ്ടിന് ചിക്കാഗോയിലെ ഇന്‍റര്‍നാഷണല്‍ പെന്‍റക്കോസ്ത് ചര്‍ച്ചിലാണ് രജിസ്ട്രേഷനു തുടക്കമായത്.

കേരള എക്സ്പ്രസ്സ് ചീഫ് എഡിറ്റര്‍ കെ.എം.ഈപ്പനില്‍ നിന്ന് പി.സി.എന്‍.എ.കെ ചെയര്‍മാന്‍ റവ. കെ.എം.വര്‍ഗ്ഗീസ് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു.

വര്‍ഗീസ് ഫിലിപ്പ് പാണ്ടിച്ചേരില്‍ (നാഷണല്‍ ജനറല്‍ സെക്രട്ടറി) ജോണ്‍സണ്‍ അബ്രഹാം മേലേടത്ത് (നാഷണല്‍ ട്രഷറര്‍) എന്നിവര്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു.

പി.സി.എന്‍.എ.കെ 2009 ന്‍റെ ഔദ്യോഗിക പത്രമായ പി.സി.എന്‍.എ.കെ ന്യൂസിന്‍റെ ആദ്യ പതിപ്പ് റവ.പി.സി.മാമ്മന് നല്‍കിക്കൊന്റ് റവ.കെ.എം.വര്‍ഗീസ് പ്രകാശനം നിര്‍വഹിച്ചു.

PROPRO
1983 ല്‍ ആരംഭിച്ച പെന്‍റക്കോസ്റ്റല്‍ നാഷണല്‍ കോണ്‍ഫറന്‍സ് 300 ചര്‍ച്ചകളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കോണ്‍ഫറന്‍സാണ്.

2009 ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന ഇരുപത്തിയേഴാമത് ദേശീയ കോണ്‍ഫറന്‍സ് ചിക്കാഗോയിലെ ഹയാത്ത് റീജന്‍സി ഓ ഹരേയിലായിരിക്കും നടക്കുക. കോണ്‍ഫറന്‍സിന്‍റെ വിജയത്തിനായി നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു.

ലോക്കല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ ക്കുരുവിള സ്വാഗതവും കോണ്‍ഫറന്‍സിന്‍റെ ഇല്ലിനോയിസ് പ്രതിനിധി ഈപ്പന്‍ വര്‍ഗ്ഗീസ് കൃതജ്ഞതയും പറഞ്ഞു.