ദുബായിലെ കടബാധ്യത: മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

വ്യാഴം, 5 ഡിസം‌ബര്‍ 2013 (17:47 IST)
PRO
PRO
ദുബായിലെ കടബാധ്യതയില്‍ മനം‌നൊന്ത് പാകിസ്ഥാന്‍കാരന്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. 40കാരനാണ് തന്റെ രണ്ട് പെണ്മക്കളെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മക്കള്‍ക്ക് ഏഴ്, രണ്ട് എന്നിങ്ങനെ പ്രായമുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യ ഒപ്പമുണ്ടായിരുന്നില്ല. അവര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം ഭാര്യയ്ക്ക് നല്ല ജീവിതം ആശംസിച്ച് ഇമെയില്‍ അയച്ച ഇയാള്‍ സ്വിമ്മിംഗ് പൂളില്‍ ചാടി ജീവനൊടുക്കുകയും ചെയ്തു.

കട ബാധ്യത വര്‍ധിച്ചുവരുന്നത് ഇയാളെ മനസികമായി തളര്‍ത്തിയിരുന്നു എന്നാണ് വിവരം. ഒപ്പം ഭാര്യയുമായി ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ജീവിതസൌകര്യങ്ങള്‍ കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇമെയിലില്‍ പറയുന്നുണ്ട്. താന്‍ ഇല്ലാതായാല്‍ മക്കള്‍ ഒറ്റപ്പെടുമെന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക