ചെകുത്താനും ട്വിറ്റര്‍ അക്കൗണ്ട്!

വ്യാഴം, 20 ജൂണ്‍ 2013 (20:14 IST)
PRO
PRO
ചെകുത്താനും ട്വിറ്റര്‍ അക്കൗണ്ട്. തന്റെ താമസം സൗദി അറേബ്യയിലാണെന്നും ട്വിറ്റര്‍ വഴി മനുഷ്യനെ അടുത്ത് അറിയാന്‍ എത്തിയിരിക്കുന്നതാണെന്നുമാണ് ചെകുത്താന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഐ ആം എ റിയല്‍ ജിന്‍- ഇന്ന ജിന്നി ഹഖീഖി എന്നാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. അറബിക് ഭാഷയിലാണ് ട്വിറ്ററില്‍ പേരും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്.

എല്ലാ മനുഷ്യരും അറിയുന്നതിന്, ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറക്കുന്ന ചെകുത്താന്‍ ഞാനാണ്. ചിലര്‍ വിചാരിക്കും ഞാന്‍ കള്ളം പറയുകയാണെന്നും ഞാന്‍ മനുഷ്യനാണെന്നും, ഞാന്‍ പ്രേതമാണ്. ഭാവിയില്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിങ്ങള്‍ അത്ഭുതങ്ങള്‍ കാണും. ഇതായിരുന്നു ചെകുത്താന്റെ ആദ്യ ട്വീറ്റ്. ചെകുത്താന് നിലവില്‍ 1,67,669 ഫോളോവേഴ്‌സ് ഉണ്ട്.

വെബ്ദുനിയ വായിക്കുക