കേരള ബജറ്റ് 2014: പ്രവാസി ക്ഷേമ പദ്ധതികള്‍

വെള്ളി, 24 ജനുവരി 2014 (11:24 IST)
PRO
വിദേശരാജ്യങ്ങളില്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന മലയാളികളെ സഹായിക്കുന്നതിന് 60 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയാതായി ധനമന്ത്രി കെ എം മാണി.

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നതിന് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പ്രവാസി ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ 50 ലക്ഷം രൂപയും ക്ഷേമപ്രവര്‍ത്തികള്‍ക്ക് 25 ലക്ഷവും വകയിരുത്തിയതായി തന്റെ പന്ത്രണ്ടാം ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു.

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പ്രവാസി ക്ഷേമ നിധിക്ക് വേണ്ടി പണം മാറ്റി വയ്ക്കുക എന്നീ ആവശ്യങ്ങളാണ് പ്രവാസികള്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക