കാറില്‍ പോകുന്നവര്‍ ദുബായില്‍ ക്രിമിനല്‍ക്കേസില്‍പ്പെടുന്നതെങ്ങനെ?

ചൊവ്വ, 12 മാര്‍ച്ച് 2013 (12:59 IST)
PRO
വാഹനാപകടങ്ങള്‍ നിത്യേനയെന്നവണ്ണം പെരുകുമ്പോള്‍ റോഡില്‍ പിടഞ്ഞുവീഴുന്ന നിരപരാധികളുടെയും എണ്ണം പെരുകുകയാണ്. ഇതിന് തടയിടാന്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബായ് പൊലീസ് തീരുമാനിച്ചു.

വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കുന്നവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാല്‍ പിഴ ശിക്ഷ ലഭിക്കും.

അമിത വേഗതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തും. അമിത വേഗത കാരണമാണ് റോഡ് അപകടങ്ങള്‍ കൂടുതന്നതെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഈ നടപടി.

വെബ്ദുനിയ വായിക്കുക