കാപ്പിയോട് ആസക്തി വരുമോ?

ഇല്ല. സ്ഥിരമായി കാപ്പി കുടിക്കുന്നത് ഒരു ശീലമാകുകയും കാപ്പി ഒരു ഉത്തേജകം എന്ന നിലയില്‍ നമ്മെ ജാഗരൂകരാക്കുകയും ചെയ്യാം. എന്നാല്‍ ഇത് ആസക്തി ഉണ്ടാക്കാന്‍ ഇടയാക്കുന്നില്ല. ലോകാരോഗ്യ സംഘടന പോലുള്ള ഏജന്‍സികള്‍ ഇങ്ങനെ പറയുന്നു - “മയക്കുമരുന്ന് ഉപയോഗം പോലെ ശാരീരികമോ സാമൂഹികമോ ആയ പ്രത്യാഘാതങ്ങള്‍ കാപ്പികുടിയിലൂടെ ഉണ്ടാവുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല”. സമീപകാലത്ത് നടന്ന പഠനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. കാപ്പികുടിക്കുന്നത് കൊക്കെയ്നോ മറ്റ് ഉത്തേജകങ്ങളോ ഉപയോഗിക്കുമ്പോഴുണ്ടാകുന്നത് പോലെ തലച്ചോറില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയോ ആസക്തി ഉണ്ടാക്കുകയോ ചെയ്യുന്നില്ല. അതുപോലെതന്നെ വിടുതല്‍ ലക്ഷണങ്ങളായ തലവേദന, വിഷാദരോഗം എന്നിവ കാപ്പികുടി നിര്‍ത്തുന്ന വളരെ ചുരുക്കം പേരില്‍ കണ്ടു വരുന്നുണ്ടെങ്കിലും കാപ്പികുടിയുടെ അളവുമായി അതിന് ബന്ധമില്ല.

വെബ്ദുനിയ വായിക്കുക