നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.
ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജയദശമിക്ക് സരസ്വതിയെയും പൂജിക്കുന്ന പതിവാണുള്ളത്.
കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസം ആയുധപൂജ എന്ന സങ്കല്‍പത്തില്‍ സരസ്വതിയെയാണ് പൂജിക്കുന്നത്. ഇത് ദേവീഭാഗവതത്തില്‍ പറയുന്ന ഒരു രീതിയാണ്. ഇതില്‍ ഉപയോഗിക്കുന്ന മൂലമന്ത്രത്തിന് മഹാലക്ഷ്മിയുടെ രമാ ബീജവും മായാ ബീജവും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് ഈ മൂന്നു ശക്തികളെയും സംയുക്തമായി പൂജിക്കുകയാണെന്നും പറയാം.
ചണ്ഡികാരൂപിണീയായ ചാമുണ്ടിയാണ് നവാക്ഷരീ മന്ത്രത്തിന്‍റെ അധിദേവത. ഇത് മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ അവസ്ഥകളുടെ സംയുക്ത രൂപമാണ്. നവദുര്‍ഗ്ഗാ മൂര്‍ത്തികളുടെ സമഷ് ടി രൂപവും ഈ ചണ്ഡിക തന്നെ.ചണ്ഡികാ ശബ്ദത്തിന്‍റെ അര്‍ത്ഥങ്ങളിലൊന്ന് പരബ്രഹ്മം എന്നാണ്.
ഒന്‍പത് ദിവസവും ഉപവാസമനുഷ് ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം.
മന്ദാരം, വാസനപ്പൂക്കള്‍, പിച്ചി, ചമ്പകം, കണവീരം, അശോകം, കൂവളം, കവുങ്ങിന്‍ പൂക്കുല എന്നിവ ഉപയോഗിച്ചാണ് പൂജ- ചെയ്യേണ്ടത്. വാഴപ്പഴം, കരിമ്പ്, തേങ്ങ, നാരങ്ങ, മാതളം എന്നീ പഴങ്ങളും അവല്‍, പാനകം, മലര്‍, ശര്‍ക്കര, പൊരി, അന്നം, പായസം മുതലായ ദ്രവ്യങ്ങളും നിവേദിക്കാം. നിത്യേന മൂന്നു നേരമാണ് പൂജ നടത്തേണ്ടത്