സുനന്ദ പുഷ്കര്‍ സുഖമില്ലാതെ മുറിയില്‍ കിടക്കുന്നത് കണ്ടിട്ടും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശശി തരൂര്‍ തയ്യാറായില്ലെന്ന് തരൂരിന്റെയും സുനന്ദയുടെയും കുടുംബസുഹൃത്ത് സഞ്ജയ് ദേവന്‍ . ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനു പകരം ഡോക്‌ടറെ മുറിയിലേക്ക് വിളിപ്പിക്കുകയാണ് ചെയ്തതെന്നും ദേവന്‍ പറഞ്ഞു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് ആണ് ദേവന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
2006 മുതല്‍ തനിക്ക് ശശി തരൂരിനെ അറിയാമായിരുന്നു എന്ന് ദേവന്‍ വ്യക്തമാക്കുന്നുണ്ട്. സുനന്ദയും തരൂരും തമ്മില്‍ വളരെ ആത്മാര്‍ത്ഥമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ദേവന്‍ പറയുന്നു. മരണം സംഭവിക്കുന്നതിനു ഒരു ആഴ്ച മുമ്പു തനിക്ക് സുഖമില്ലെന്നും പരിശോധനകള്‍ക്കായി കേരളത്തില്‍ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും കാണിച്ച് സന്ദേശം അയച്ചിരുന്നതായും ദേവന്‍ പറഞ്ഞു.
ഇതിനിടെ, സുനന്ദയെ കൊന്നവര്‍ ആരാണെന്ന് അറിയുമെങ്കില്‍ സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തട്ടെയെന്ന് ശശി തരൂര്‍ . സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ മറുപടി.