അധ്യാപികയെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ 25 ന് അൽഹായ്പുർ-ഗോൺഗ റോഡിൽ റയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പീഡനം നടന്നത്.
സ്കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് മഥുര സ്വദേശിയായ മുൻ ഭർത്താവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻഭർത്താവിനേയും ഒരു സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.