ട്വിറ്റര്‍, ഫേസ്ബുക്കുമായി പോരാട്ടത്തിന് ഒരുങ്ങുന്നു !

വ്യാഴം, 9 നവം‌ബര്‍ 2017 (12:54 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ ആശയങ്ങും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് ട്വിറ്ററിലൂടെയാണ്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷമാകുന്ന വാര്‍ത്തയാണ് ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നുവെന്നത്.
 
നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 280 ആക്കിയാണ് ട്വിറ്റര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ട്വിറ്റര്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത്. ട്വിറ്ററില്‍ ലഭ്യമായിടുള്ള എല്ലാ ഭാഷകളിലും ഇതോടെ 140 വാക്കുകള്‍ക്ക് പകരം 280 വാക്കുകളില്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കും.
 
എന്നാല്‍ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകള്‍ക്ക് ട്വിറ്ററിലെ പുതിയ പരിഷ്കാരം ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സെപ്തംബറിലാണ് ട്വിറ്റര്‍ അക്ഷര പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍