രണ്ടു കുട്ടികള്‍ ചേര്‍ന്ന് 23 വയസുകാരനെ കൊലപ്പെടുത്തി

തിങ്കള്‍, 25 മെയ് 2015 (13:38 IST)
ഡല്‍ഹിയില്‍ രണ്ടു കുട്ടികള്‍ ചേര്‍ന്ന് 23 വയസുകാരനെ കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലാണ് സംഭവം നടന്നത്. കുട്ടികള്‍ ഒന്‍പതും പത്തും വയസുള്ളവരാണ്.  സഞ്ജയ്കുമാര്‍ (23) എന്ന ആളാണ് കൊല്ലപ്പെട്ടത്.  പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ചാണ് ഇവര്‍ കൃത്യം നടത്തിയത്.

ഭിക്ഷയാചിച്ചെത്തിയ കുട്ടികള്‍ക്ക് സഞ്ജയ്കുമാര്‍ ഭിക്ഷ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടികളില്‍ ഒരാള്‍ സഞ്ജയെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് വീഴിച്ചു. തുടര്‍ന്ന് മറ്റെയാള്‍ നെഞ്ചില്‍ കയറിയിരുന്ന് പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക