കൊറോണ വൈറസ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ തബ്‌ലീഗുകാർ അങ്ങനെ ചെയ്‌തിരുന്നില്ലെങ്കിൽ രാജ്യത്തിന് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്നെ രോഗം പ്രതിരോധിക്കാൻ സാധിക്കുമായിരുന്നെന്നും യോഗി പറഞ്ഞു.ഡൽഹിയിൽ നടന്ന തബ്ലീഗി ജമാഅത്ത് ഇവന്റുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേരെ ഉത്തർപ്രദേശ് സ്വീകരിച്ചതായും യോഗി അവകാശപ്പെട്ടു.
അസുഖം വരുന്നത് കുറ്റകരമല്ല. പക്ഷേ കൊറോണ പോലുള്ള രോഗങ്ങൾ മറച്ചുവെക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 2,328 പേർക്കാണ് ഉത്തർ പ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.