ആമിര്ഖാന് ഇന്ത്യ വിട്ടു പോയാല്‍ ജനസംഖ്യ കുറയും: യോഗി ആദിത്യനാഥ്
ബോളീവുഡ് നടന് ആമിര്ഖാന് ഇന്ത്യ വിട്ടു പോവുകയാണെങ്കില്‍ അത് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിവാദ ബിജെപി എംപി യോഗി ആദിത്യനാഥ്. ഇന്ത്യവിട്ടു പോകുന്നതിൽ നിന്നും ആമിർ ഖാനെ ആരും തടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് തന്റെ ഭാര്യ കിരൺ ആദ്യമായി പറഞ്ഞതായി ആമിർ പറഞ്ഞതിനൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പറയുന്ന ആമിറിനെ പോലുള്ളവർ ലോകത്ത് എവിടെയാണ് സഹിഷ്ണുതയുള്ളതെന്നു വ്യക്തമാക്കണമെന്നും ഐഎസിനെ പോലുള്ളവരാണോ സഹിഷ്ണുതയുണ്ടാക്കുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.
ആമിറിന്റെ പ്രതികരണം രാഷ്ട്രീയപ്രരിതമാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഡൽഹിയിൽ അരുൺ ജയ്റ്റ്ലി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്ത രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയാണ് ആമിർ ഖാൻ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ചു പ്രതികരിച്ചത്.