വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല; നിലപാടില്‍ മാറ്റമില്ല- തരൂര്‍
വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ലെന്ന തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ശശി തരൂര്‍ എംപി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ തന്റെ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷയെ കുറിച്ച് നേരത്തെ തന്നെയുള്ള അഭിപ്രായമാണിതെന്നും സംശയമുള്ളവര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ വ്യക്തമാക്കി