നെസ്‌ലെയ്ക്ക് വീണ്ടും വിവാദത്തില്‍; പാല്‍പ്പൊടിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തി
നെസ്‌ലെയ്ക്ക് വീണ്ടും തിരിച്ചടി. നെസ്‌ലെ പുറത്തിറക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള കമ്പനി പുറത്തിറക്കുന്ന നാന്‍ പ്രോ പാല്‍പ്പൊടിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. കോയമ്പത്തൂരിലെ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 380 ഗ്രാം സാമ്പിളില്‍ 28 ജീവനുളള ചെറിയ പുഴുക്കളെയും 22 കരിഞ്ചെളളുകളെയും കണ്ടെത്തി.
പ്രേം അനന്ദ് എന്ന പുളിയാക്കുളം സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് നാനിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് എത്തിച്ചത്. തന്റെ ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി വാങ്ങിയ നാന്‍ പ്രോ 3 യില്‍ ആണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. സാമ്പിളില്‍ 28 പുഴുക്കളെയും 22 ചെള്ളിനെയും കണ്ടെത്തിയതായി കോയമ്പത്തൂരിലെ ഫുഡ് അനാലിസിസ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.